പ്രമുഖരായ ബിജെപി നേതാക്കളുടെ മക്കള്‍ക്കെതിരെ കൊലക്കേസ്

0
100

ഗുവാഹതി: നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ പ്രമുഖരായ ബിജെപി നേതാക്കളുടെ മക്കള്‍ക്കെതിരെ കൊലക്കേസ്. അരുണാചല്‍ പ്രദേശിലെ എംഎല്‍എമാരായ തുംകി ബഗ്ര, തപാങ് തലോഹ് എന്നിവരുടെ മക്കള്‍ക്കെതിരെയാണ് കൊലക്കേസ്. മണിപ്പൂര്‍ മുഖ്യമന്ത്രി നോങ്തോംബം ബൈരേന്റെ മകനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചതിന്റെ പിന്നാലെയാണ് മറ്റൊരു സംഭവം.

അരുണാചല്‍ പ്രദേശിലെ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയാണ് ബഗ്ര. തലോഹ് ആകട്ടെ മുന്‍ മന്ത്രിയും. നാല്‍പതുകാരനായ കോണ്‍ഗ്രസുകാരനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് ബഗ്രയുടെ മകന്‍ കജും ബഗ്രയ്ക്കെതിരെ കേസെടുത്തത്. ബഗ്രയുടെ സ്വന്തം ഹോട്ടലില്‍വെച്ചായിരുന്നു കൊലപാതകം. തര്‍ക്കത്തിനൊടുവില്‍ വളരെ അടുത്തനിന്നും കോണ്‍ഗ്രസുകാരനെ വെടിവെച്ച്‌ കൊലപ്പെടുത്തയെന്നാണ് കേസ്.
മാര്‍ച്ച്‌ 26നാണ് സംഭവം നടന്നത്. കേസിനെക്കുറിച്ച്‌ സംസാരിക്കാന്‍ താനില്ലെന്നാണ് ബഗ്രയുടെ നലപാട്. കൊലപാതകത്തിനുശേഷം മകനെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജൂണ്‍ 27നാണ് ലതോഹിന്റെ മകന്‍ തോകി കൊലപാതക്കേസില്‍ പെട്ടത്. നഗരത്തിലെ ഒരു ഹോട്ടലില്‍ ഉണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്.
ഹോട്ടലില്‍ തോകിക്കൊപ്പം താമസിച്ചരുന്നയാളാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യത്തില്‍ തോകിയും കൊല്ലപ്പെട്ടയാളും തര്‍ക്കിക്കുന്നത് കണ്ടെടുത്തിരുന്നു. അതേസമയം, മകന്‍ നിരപരാധിയാണെന്നാണ് തലോഹിന്റെ വിശദീകരണം. മകനെ കേസില്‍ കുടുക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ നിയമം കൈയ്യിലെടുക്കുന്നത് അധികാരത്തിന്റെ ബലത്തിലാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.