ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ മുന്നോട്ട് ; പുതിയ റാങ്ക് 96

0
101

റാങ്കിങ്ങിൽ വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഫുട്ബോൾ ടീം. ജൂലായ് പുറത്തുവന്ന പുറത്തുവന്ന ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യ 96-ാം സ്ഥാനത്തെത്തി. 1996 ഫെബ്രുവരിക്ക് ശേഷം ഇന്ത്യ നേടുന്ന ഏറ്റവും മികച്ച റാങ്കാണിത്. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഇന്ത്യ 12-ാം സ്ഥാനത്താണ്. 1996ൽ നേടിയ 94-ാം റാങ്കാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
കഴിഞ്ഞ റാങ്കിങ്ങിൽ 331 പോയിന്റുമായി 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പത്ത് പോയിന്റ് കൂട്ടിച്ചേർത്താണ് ഇന്ത്യ നാല് സ്ഥാനം മെച്ചപ്പെടുത്തിയത്. സമീപകാലത്ത് ഫുട്ബോളിൽ മികച്ച പ്രകടനങ്ങളുമായി ഇന്ത്യ മുന്നേറുന്ന കാഴ്ച്ചയാണ് കണ്ടത്. ഫിഫ റാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടം നടത്തിയ ഇന്ത്യ രണ്ടു വർഷത്തിനുള്ളിൽ 77 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. കഴിഞ്ഞ 15 മത്സരങ്ങളിൽ 13 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. പുതിയ റാങ്കിങ് പ്രകാരം അർജന്റീനയെയും ബ്രസീലിനെയും മറികടന്ന് ജർമനി ഒന്നാം സ്ഥാനത്തെത്തി. ബ്രസീൽ രണ്ടാമതും അർജന്റീന മൂന്നാമതുമാണ്. പോർച്ചുഗലാണ് നാലാമത്.