ബിവറേജസ് ഔട്ട്ലെറ്റുകൾ പൊതുശല്യമാകാത്ത വിധം സ്ഥാപിക്കണം: ഹൈക്കോടതി

0
86

ബിവറേജസ് കോർപ്പറേഷനിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവരെ ക്യൂ നിർത്തരുത്. മറ്റ് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ശല്യം ഉണ്ടാകാത്ത വിധം വിൽപ്പന കേന്ദ്രങ്ങൾ ക്രമീകരിക്കണം. ഇക്കാര്യം ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

തന്റെ വ്യാപാര സ്ഥാനപനത്തിന് തൊട്ടടുത്തുള്ള ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് തടസം സൃഷ്ടിക്കുന്നു എന്നുകാട്ടി തൃശൂരിലെ വ്യാപാരി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മദ്യക്കച്ചവടം എങ്ങനെ വേണമെന്ന് ലൈസൻസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിരീക്ഷിച്ചു