മമ്മൂട്ടിയെ യുവാവാക്കാൻ പത്ത് ലക്ഷം

0
1517

അറുപത്തഞ്ച് കഴിഞ്ഞ മമ്മൂട്ടിയെ യുവാവാക്കാൻ നിർമാതാക്കൾ ഇപ്പോൾ മുടക്കുന്നത് പത്ത് ലക്ഷം രൂപ. ശരീരസൗന്ദര്യം കണ്ണിലെ കൃഷ്ണ മണി പോലെ കാത്ത് സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ കഴുത്തിലെ പേശികൾ ചുരുങ്ങി ഇടിഞ്ഞ് തൂങ്ങിയതോടെയാണ് വിഷ്വൽ ഇഫക്സിന്റെ സയാഹത്തോടെ താരത്തെ സുന്ദരനാക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ സ്റ്റുഡിയോയിലാണ് ഇതിന്റെ വർക്ക് നടത്തുന്നത്. മമ്മൂട്ടി നേരിട്ടെത്തി ഓരോ സീനും കണ്ട ശേഷമേ ഇവ ഡി.ഐ ചെയ്യാനും മറ്റും അയക്കൂ. വൈറ്റ്, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ മുഖത്ത് കാണുന്ന തിളക്കം ഈ വിഷ്വൽ ഇഫക്ടാണ്.

മുമ്പ് ഇംഗ്ലണ്ടിൽ പോയാണ് കഴുത്തിലെ പേശികൾ താരം മുറുക്കിയിരുന്നത്. ഒരു തവണ ഏതാണ് നാൽപ്പത് ലക്ഷത്തോളം രൂപ അതിന് ചെലവ് വരും. അൻപത് കഴിഞ്ഞത് മുതൽ താരം അതിനായി യു.കെയിൽ പോയിരുന്നു. അമേരിക്കയിലുള്ള ഡയറ്റീഷ്യനിസ്റ്റാണ് താരത്തിന്റെ ഡയറ്റ് നിയന്ത്രിക്കുന്നത്. മലയാളിയാണ് ഈ ഡോക്ടർ. ഇടയ്ക്കിടെ താരം മുന്തിരിച്ചാറിൽ കുളിക്കാറുണ്ട്. മീനും ഇലക്കറികളുമാണ് ഏറ്റവും കൂടുതൽ കഴിക്കുന്നത്. നല്ല പോലെ വ്യായാമവും ചെയ്യും. ഇപ്പോൾ സൈക്കിൾ ചവിട്ടും പതിവാക്കി.

അതേസമയം 10 ലക്ഷം മുടക്കി വിഷ്വൽ എഫക്സ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ മേക്കപ്പിട്ട് മമ്മുക്കയെ സുന്ദരനാക്കാമെന്ന് മേക്കപ്പ്മാൻമാർ പറയുന്നു. മേക്കപ്പ് ഇടുന്നതിന് കുറച്ച് സമയം എടുക്കുമെന്ന് മാത്രം. എന്നാൽ മമ്മൂട്ടിക്ക് അതിനോട് താൽപര്യമില്ല. കഴുത്തും കവിളും കൂടുതൽ സുന്ദരമാക്കാൻ വിഷ്വൽ ഇഫക്സ് മതിയെന്നാണ് താരം പറയുന്നത്.