മാതാപിതാക്കളെ കൊന്ന്  കിണറ്റിൽ മൂടി; മകൻ പോലീസ് പിടിയിൽ

0
108

 പത്തനംതിട്ടയിൽ ദമ്പതികളെ കൊന്ന് കിണറ്റിൽ മൂടിയനിലയിൽ കണ്ടെത്തി. പന്തളത്തിനടുത്ത് പെരുമ്പുളിക്കലിൽ ആണ് സംഭവം. ദമ്പതികളുടെ മരണം പോലീസ് സ്ഥിരീകരിച്ചു. കീരുകുഴി പൊങ്ങലടി കാഞ്ഞിരമിളയിൽ കെ.എം.ജോൺ (70), ഭാര്യ ലീലാമ്മ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മാത്യൂസ് ജോൺ (മജോ, 33) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. മാനസിക വിഭ്രാന്തിയുള്ളയാളാണ് മജോ. വീട്ടുപറമ്പിലെ ഉപയോഗമില്ലാത്ത കിണറ്റിലുള്ള മൃതദേഹങ്ങൾ പുറത്തെടുക്കാൻ പോലീസ് ശ്രമം നടത്തുകയാണ്.
ജൂൺ 25ന് രാത്രി മാതാപിതാക്കളുമായി വഴക്കുണ്ടായെന്നും തുടർന്ന് ഇരുവരെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് മജോ പോലീസിനോടു പറഞ്ഞത്. വീടിന് അൽപം അകലെയുള്ള റബർ തോട്ടത്തിലാണു കിണർ. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു കിണറിനടുത്തേക്കു വഴിയുണ്ടാക്കിയ ശേഷം മൃതദേഹങ്ങൾ കാറിൽ എത്തിച്ചു കിണറ്റിൽ തള്ളിയെന്നും മജോ പോലീസിനോടു പറഞ്ഞു. നാട്ടുകാരോട് കിണറ്റിൽ നായ ചത്തു കിടക്കുന്നതിനാൽ ദുർഗന്ധമുണ്ടെന്നും കിണർ മൂടണമെന്നും പറഞ്ഞാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നത്.