മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാട്സ്ആപ്പ് സന്ദേശമയച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കൊണ്ടോട്ടി സിഐ ഓഫീസ് ട്രാഫിക് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബാഗേഷ് ദാസിനെയാണ് സസ്പെന്റ് ചെയ്തത്. പോലീസുകാർ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ചും മുൻ ഡിജിപി ടി.പി. സെൻകുമാറിനെ പ്രകീർത്തിച്ചും സന്ദേശം അയച്ചതിനാണ് നടപടി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിനെച്ചൊല്ലിയുള്ള സന്ദേശമാണ് പോലീസുകാരുടെ ഗ്രൂപ്പിലേയ്ക്ക് കൈമാറിയത്. ജില്ലാ പോലീസ് മേധാവി വി. ദബേഷ് കുമാറാണ് ബാഗേഷ് ദാസിനെ സസ്പെൻഡ് ചെയ്തത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.