മെസി ബാഴ്‌സയിൽ തുടരും; കരാർ 2,200 കോടിയുടെ 

0
107

അർജന്റയിന്‍ സൂപ്പർ താരം ലയണൽ മെസ്സി 2021 വരെ ബാഴ്‌സലോണയിൽ തുടരും. ക്ലബുമായുള്ള കരാർ മെസ്സി അഞ്ചു വർഷത്തേക്ക് നീട്ടി. 2,200 കോടി (300 മില്യൻ യൂറോ)യുടെ പുതിയ കാരാറാണ് മെസ്സിയുമായി ബാഴ്‌സ ഒപ്പിട്ടതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് ലക്ഷം യൂറോയാണ് മെസ്സിയുടെ ഒരാഴ്ചത്തെ പ്രതിഫലത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. മെസ്സിയുടെ നിലവിലെ കരാർ 2018 വരെയാണുള്ളത്. ക്ലബിനായി 583 മത്സരങ്ങളിൽ നിന്നും 507 ഗോളെന്ന റെക്കോർഡ് നേട്ടം കൈവരിച്ച മെസ്സി ഇതിനിടെ പഴയ ബാര്‍സ കോച്ച് പെപ് ഗ്വാര്‍ഡിയോള പരിശീലകനായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു