ലക്നോ: ഉത്തർപ്രദേശിൽ രണ്ടിടങ്ങളിലായി നടന്ന അപകടത്തിൽ പതിനാലു പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ബിജ്നോർ ദേശീയപാത 74ൽ ബസ് കാറിലേക്ക് ഇടിച്ചുകയറി ഒമ്പതു പേർമരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പരിേക്കറ്റവരെ സമീപെത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിതാപൂർ ജില്ലയിലെ ലഹർപൂരിലുണ്ടായ അപകടത്തിൽ ഒരു കുടംബത്തിെല അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ട്രക്ക് കാറിനിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.