രാമക്ഷേത്ര നിർമ്മാണത്തിനായി വീണ്ടും കല്ലുകൾ എത്തിച്ചു തുടങ്ങി

0
125


ഒരിടവേളയ്ക്ക് ശേഷം രാമക്ഷേത്രം നിർമ്മാണത്തിനായി അയോധ്യയിലേക്ക് കല്ലുകൾ എത്തിച്ച് തുടങ്ങിയതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് 3 ലോറികളിലായി ചുവന്ന കല്ലുകൾ എത്തിച്ചതെന്ന് വി.എച്ച്.പി സ്ഥിരീകരിച്ചു.

നേരത്തെ അഖിലേഷ് യാദവ് സർക്കാർ ക്ഷേത്രനിർമ്മാണത്തിന് കല്ലുകൾ എത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു എന്നാൽ യോഗി ആദിത്യനാഥിന്റെ സർക്കാർ അത്തരം നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് വി.എച്ച്.പി പ്രതിനിധി പ്രകാശ് കുമാർ ഗുപ്ത വ്യക്തമാക്കി. അയോധ്യയിലെ രാംസേവക് പുരത്തെ സംഭരണ കേന്ദ്രത്തിൽ എത്തിച്ച കല്ലുകളിൽ കൊത്തുപണികൾ ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.