റോഡരികിൽ കൈയും കാലും തലയുമില്ലാത്ത അജ്ഞാത മൃതദേഹം

0
91

കൈയും കാലും തലയും വെട്ടി മാറ്റിയ നിലയിൽ റോഡരികിൽ അജ്ഞാത മൃതദേഹം ഉപേക്ഷിച്ച നിലയിൽ. ചാക്കിൽ കെട്ടി മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ചിരുന്നത് പുരുഷന്റെ മൃതദേഹമാണെന്ന് വ്യക്തമായിട്ടുണ്ട്. കോഴിക്കോട് മുക്കം കാരശേരിയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് ചാലിയം തീരത്ത് നിന്നും മനുഷ്യ കരങ്ങൾ കണ്ടെത്തിയ സംഭവവുമായി ഇപ്പോഴത്തേതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ചാലിയം കൈതവളപ്പ് ഫാറൂഖ് പള്ളിക്ക് പടിഞ്ഞാറായി കടൽ തീരത്ത് തോളിൽ നിന്ന് വെട്ടിമാറ്റി ചെറു ചങ്ങലകൊണ്ട് വരിഞ്ഞു കെട്ടിയ നിലയിൽ ഒരു കൈ ആദ്യം കണ്ടത്. അധികം പഴക്കം തോന്നാത്ത കൈ പുരുഷന്റേതോ സ്ത്രീയുടേതോ എന്ന് വ്യക്തമല്ല. രണ്ടാമത്തെ മനുഷ്യകരവും കണ്ടതോടെ പ്രദേശത്ത് ദുരുഹത നിലനിൽക്കുകയാണ്.