സ്‌കൂട്ടറില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു

0
100

കൊല്ലം: സ്‌കൂട്ടറില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പുന്തലത്താഴം ജംഗ്ഷന് സമീപമായിരുന്നു അപകടം.

മുട്ടയ്ക്കാവ് നവജീവന്‍ ജംഗ്ഷന് സമീപം ഷംന മന്‍സിലില്‍ നൗഷാദിന്റെ ഭാര്യ മുഅ് മിന (45) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുഅ്മിന മരണത്തിന് കീഴടങ്ങുകയായിരുന്നു.