സ്‌കൈപും ആധാറുമായി ബന്ധിപ്പിക്കുന്നു

0
138

സർക്കാർ എജൻസികൾക്കൊപ്പം മൈക്രോസോഫ്റ്റിന്റെ വിഡീയോ കോളിങ് ആപായ സ്‌കൈപ് ലൈറ്റും ആധാറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ആപിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആധാർ നമ്പർ കൂട്ടിചേർക്കുന്നതിനുള്ള സംവിധാനം മൈക്രോസോഫ്റ്റ് സ്‌കൈപിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇനി മുതൽ ആപിൽ വിഡീയോ കോളിങ് നടത്തുേമ്പാൾ ആധാർ നമ്പർ കൂടി ചേർക്കാനുള്ള ഓപ്ഷൻ കൂടി സ്‌ക്രീനിൽ തെളിയും. അതിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ ചേർക്കാം. ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ ഈ പ്രക്രിയ പൂർത്തിയാവുകയുള്ളു.
സ്‌കൈപ് ലൈറ്റ് ഉപയോഗിച്ച് പ്രധാനപ്പെട്ട ബിസിനസ് പങ്കാളിയുമായോ സർക്കാർ പ്രതിനിധിയുമായോ വിഡീയോ കോളിങ് നടത്തുേമ്പാൾ ഇരുവരുടെയും ഐഡൻറിറ്റി മനസിലാക്കാൻ ആധാർ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പക്ഷം. ഉപഭോക്താവിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങൾ എല്ലാവർക്കും കാണാൻ സാധിക്കുകയുള്ളു.