25 ഐഎസ് ഭീകരർ പിടിയിൽ

0
81

അങ്കാറ: തുർക്കിയിൽ 25 ഐഎസ് ഭീകരരെ പിടികൂടി. ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക നീക്കത്തിലൂടെയാണ് ഭീകരരെ പിടികൂടിയതെന്നാണ് വിവരം.

തുർക്കിയിലെ ഒൻപത് പ്രവിശ്യകളിലായാണ് ഇതുമായി ബന്ധപ്പെട്ട നീക്കം സൈന്യം നടത്തിയത്. വാൻ, അഗ്രി, ഇസ്താംബൂൾ, ഇസ്മിർ, കൊക്കേലി, ബിംഗോൽ, അദിയമൻ, ഡെനിസ്‌ലി, മാർഡിൻ എന്നീ പ്രവിശ്യകളിലാണ് സൈന്യം രഹസ്യനീക്കം നടത്തിയത്.