ഇന്ത്യയുടെ ആദ്യ എതിരാളി യു എസ്എ; ബ്രസീലും സ്‌പെയിനും കൊച്ചിയിൽ കളിക്കും

0
83

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനൽ റൗണ്ടിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഇന്ത്യ ഉൾപ്പെടുന്ന എ ഗ്രൂപ്പിൽ യുഎസ്, കൊളംബിയ, ഘാന എന്നിവയാണ് മറ്റു ടീമുകൾ. ബ്രസീലും സ്‌പെയിനും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചപ്പോൾ മെക്‌സിക്കോ, ചിലെ, ഇംഗ്ലണ്ട് എന്നീ ടീമുകളും ഒരേ ഗ്രൂപ്പിലായി. ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ട ബ്രസീൽ, സ്‌പെയിൻ, വടക്കൻ കൊറിയ, നൈജർ എന്നിവർ കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങും. സെപ്റ്റംബർ ഏഴിനു കൊച്ചിയിൽ ബ്രസീൽ-സ്‌പെയിൻ പോരാട്ടം നടക്കും. വൈകിട്ട് ഏഴിനു മുംബൈയിൽ നടന്ന ചടങ്ങിലാണ് ഗ്രൂപ്പ് നിർണയം നടന്നത്.

ഗ്രൂപ്പ് എ

1. ഇന്ത്യ 2. യുഎസ് 3. കൊളംബിയ 4. ഘാന

ഗ്രൂപ്പ് ബി

1. പാരഗ്വായ് 2. മാലി 3. ന്യൂസീലൻഡ് 4. തുർക്കി

ഗ്രൂപ്പ് സി

1. ഇറാൻ 2. ഗിനിയ 3. ജർമനി 4. കോസ്റ്റാറിക്ക

ഗ്രൂപ്പ് ഡി

1. വടക്കൻ കൊറിയ 2. നൈജർ 3. ബ്രസീൽ 4, സ്‌പെയിൻ

ഗ്രൂപ്പ് ഇ

1. ഹോണ്ടുറാസ് 2. ജപ്പാൻ 3. ന്യൂ കാലിഡോണിയ (ഒഷ്യാനിയ) 4. ഫ്രാൻസ്

ഗ്രൂപ്പ് എഫ്

1. ഇറാഖ് 2. മെക്‌സിക്കോ 3. ചിലെ 4. ഇംഗ്ലണ്ട്