ഐഎസിൽ ചേർന്നു കൊല്ലപ്പെട്ട നാലു മലയാളികളെ തിരിച്ചറിഞ്ഞു

0
88

കേരളത്തിൽനിന്ന് ഭീകരസംഘടനയായ ഐഎസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേർന്നു കൊല്ലപ്പെട്ട അഞ്ചുപേരിൽ നാലുപേരെ തിരിച്ചറിഞ്ഞു. കേരളത്തിൽനിന്നുള്ള രക്തസാക്ഷികൾ എന്ന പേരിൽ അവരുടെ ദൃശ്യങ്ങളടങ്ങിയ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മുർഷിദ് മുഹമ്മദ്, ഹഫീസുദീൻ, യഹ്യ, ഷജീർ അബ്ദുല്ല എന്നിവരാണു കൊല്ലപ്പെട്ടത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് സ്വദേശിയായ സിബിയാണ് ഇതെന്നാണു സൂചന. ഇവർ കൊല്ലപ്പെട്ടതായി രണ്ടുമാസങ്ങൾക്കുമുൻപു വീട്ടുകാർക്കു വിവരം ലഭിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഐഎസ് ക്യാംപിൽനിന്നുള്ള ദൃശ്യങ്ങളാണിതെന്ന് എൻഐഎ പോലുള്ള അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ടെലഗ്രാം എന്ന സമൂഹമാധ്യമം വഴിയാണ് വിഡിയോ പ്രചരിപ്പിക്കുന്നത്.