ഐ.ഐ.ടികളിലേക്കുള്ള പ്രവേശനത്തിനും കൗണ്‍സിലിങ്ങിനും സുപ്രീം കോടതി സ്റ്റേ. ബോണസ് മാര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.
ഹിന്ദി ചോദ്യപേപ്പറിലെ അച്ചടിപ്പിശകിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്റ്റേ നടപ്പാക്കിയിരിക്കുന്നത്. പ്രവേശനപരീക്ഷയില്‍ ഏഴ് ചോദ്യങ്ങള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഉത്തരമെഴുതാന്‍ ശ്രമിച്ചുവോ എന്നകാര്യംപോലും പരിഗണിക്കാതെ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെയാണ് ഹര്ജിക്കാരന് എതിര്‍ത്തത്.
ഐ.ഐ.ടി – ജെ.ഇ.ഇ പ്രകാരം നടത്തുന്ന അഡ്മിഷനുകള്‍ക്കാണ് സ്റ്റേ. കൂടാതെ മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിക്കും.