കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ വിലക്ക് 

0
107


നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. നെഹ്‌റു ഗ്രൂപ്പിന്റെ ഓഫീസ് പ്രവർത്തിക്കുന്ന കോയമ്പത്തൂരിൽ കൃഷ്ണദാസ് തങ്ങണമെന്നും കോടതി ഉത്തരവിട്ടു.
കൃഷ്ണദാസടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രം കേരളത്തിലെത്തിയാൽ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജിഷ്ണു പ്രണോയ് കേസിൽ രണ്ടാഴ്ചക്കകം സി.ബി.െഎയോട് നിലപാട് അറിയിക്കാനും സുപ്രീംകോടതിയുടെ നിർദേശമുണ്ട്.
വളരെ ഗൗരവമുള്ള കേസാണിത്. ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസ് കേരളാ സർക്കാർ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. അതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് അസിസ്റ്റന്റ്ബ സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു.
കേരളത്തിന്റെബ വാദം അംഗീകരിച്ച കോടതി സി.ബി.ഐ കേസ് ഏറ്റെടുക്കുന്ന സാഹചര്യത്തിൽ അവരുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ടെന്നും വ്യക്തമാക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കുന്ന ഒരു നീക്കവും നടത്തില്ലെന്ന് കൃഷ്ണദാസിന്റെ  അഭിഭാഷകൻ കോടതിയെ അറിയിച്ചു. സി.ബി.െഎ നിലപാട് കൂടി അറിഞ്ഞ ശേഷമാവും പ്രതികളുടെ ജാമ്യം റദ്ദാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമ തീരുമാനം ഉണ്ടാവുക.