ഗംഗയും യമുനയും വെറും നദികൾ മാത്രമെന്ന്​ സുപ്രീംകോടതി

0
109

ഗംഗയും യമുനയും ജീവദായനിയല്ല വെറും നദികൾ മാത്രമെന്ന്​ സുപ്രീംകോടതി. മനുഷ്യർക്ക്​ നൽകുന്ന ​അതേ പദവി ഗംഗക്കും യമുനക്കും നൽകികൊണ്ടുള്ള ഉത്തരാഖണ്ഡ്​ ഹൈകോടതി വിധി റദ്ദാക്കിയാണ്​ സുപ്രീംകോടതി പുതിയ ഉത്തരവ്​ പുറത്തിറക്കിയത്​. മാർച്ച്​ 20നാണ്​ ഉത്തരാഖണ്ഡ്​ ഹൈകോടതി ഗംഗ, യമുന എന്നീ നദികൾക്ക്​ മനുഷ്യർക്ക്​ ലഭിക്കുന്ന നിയമപരമായ അവകാശങ്ങൾ നൽകികൊണ്ട്​ നിർദ്ദേശം പുറത്തിറക്കിയത്​.  ഇൗ ഉത്തരവിനെ ഉത്തരാഖണ്ഡ്​ സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. നിയമപരമായി നദികളുടെ അവകാശത്തെ സംബന്ധിച്ചായിരുന്ന പ്രധാനമായും സർക്കാറി​​െൻറ സംശയം. ഇരു നദികളും വൃത്തിയാക്കാനായി പണം ചെലവഴിക്കുന്നതിനെതിരെ ഗ്രീൻ ട്രിബ്യൂണലും നേരത്തെ രംഗത്തെത്തിയിരുന്നു.

ഗംഗ നദിയുടെ സംരക്ഷണത്തിനായി ബില്ല് രൂപപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക പാനലാണ് കരട് നിയമത്തിന് രൂപം നൽകിയിട്ടുണ്ട്.ദേശീയ ഗംഗ നദി (പുനരുജ്ജീവനം, സംരക്ഷണം, പരിപാലനം) ബിൽ 2017 എന്ന് പേരിട്ടിരിക്കുന്ന കരട് നിയമ പ്രകാരം  നദിയുടെ നിലനിൽപ്പിന് ആഘാതം ഏൽപ്പിക്കുന്ന ഏതൊരാൾക്കും നൂറു കോടി രൂപ വരെ പിഴയും ഏഴ് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. നദിയുടെ സ്വാഭാവിക ഒഴുക്ക് തടയൽ, കരകളിലുള്ള ഖനനം, അനുവാദമില്ലാതെ കടവുകൾ നിർമ്മിക്കൽ തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടും. കഴിഞ്ഞ മാസം ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗ, യമുന നദികൾ ‘ജീവിക്കുന്ന അസ്തിത്വങ്ങളാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയത്.