ഗൂഢാലോചനയ്ക്ക് തെളിവ് കണ്ടെത്താനാകാതെ പോലീസ്, അറസ്റ്റുകള്‍ വൈകും

0
91

നടിയെ ഉപദ്രവിച്ച കേസിൽ നടൻ ദിലീപിനെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ല എന്ന നിലപാടിൽ അന്വേഷണസംഘം. ഇതോടെ കേസിൽ ദിലീപും നാദിർഷായും അറസ്റ്റില്‍ ആകുന്ന സാഹചര്യം ഒഴിവാക്കുകയാണ് . ഗൂഡാലോചന സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വെളിവാക്കാന്‍ പള്‍സര്‍ വിസമ്മതം പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ ധൃതി പിടിച്ചുള്ള നടപടികള്‍ വേണ്ടാ എന്ന നിലപാടിലാണ് അന്വേഷണ സംഘം.

ആദ്യ ഘട്ടത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു കോളിളക്കം ഉണ്ടാക്കാതെ ഈ കേസുമായി ബന്ധമുണ്ടെങ്കില്‍ പോലും സഹായികളെ അറസ്റ്റ് ചെയ്തു കൂടുതല്‍ തെളിവുകള്‍ ഉണ്ടാക്കാന്‍ ആണ് അന്വേഷണ സംഘത്തിനു കിട്ടിയ നിര്‍ദേശം.നടിയെ തട്ടിക്കൊണ്ടു പോകാൻ പൾസർ സുനിക്ക് ഇരട്ട ക്വട്ടേഷൻ ലഭിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ വിവാദം ഭയന്ന് ഇക്കാര്യം പുറത്ത് പറയാനുളള ധൈര്യം അന്വേഷണ ഉദ്യോഗസ്ഥർക്കില്ലെന്നു മാത്രം. കേസിൽ തുമ്പുണ്ടാക്കുന്നതിനായുളള അന്വേഷണവും ചോദ്യം ചെയ്യലും തകൃതിയായി നടക്കുന്നുണ്ടെങ്കിലും കിട്ടിയവിവരങ്ങൾ കോർത്തിണക്കാൻ പോലീസിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ അറസ്റ്റ് അടക്കമുളള നടപടികൾ വൈകിയേക്കും. പരാമവധി തെളിവുകൾ ശേഖരിച്ച് ഗൂഢാലോചനയുടെ കുരുക്കഴിച്ചശേഷംമതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണസംഘം.
നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് നടൻ ദിലീപ് ക്വട്ടേഷൻ നൽകിയതിന് തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തിൽനിന്നു ലഭിക്കുന്ന സൂചന. അതേസമയം അന്വേഷണം നീളുംതോറും പോലീസിന്റെ നടപടി സംശയത്തിനിടയാക്കുമെന്നതുകൊണ്ട് അറസറ്റ് അടക്കമുളള നടപടികളിലേക്ക് കടക്കാനുളള സമ്മർദവുമുണ്ട്. അങ്ങനെ അറസ്റ്റ് ചെയ്താൽ പ്രതികൾ ഊരിപ്പോരുമെന്നും തങ്ങൾ കുടുങ്ങുമെന്നുമാണ് അന്വേഷണസംഘത്തിലെ അംഗങ്ങളുടെ ആശങ്ക. ക്വട്ടേഷൻ നൽകിയുളള ആക്രമണമാണെങ്കിലും അതിന്റെ ഉറവിടത്തെക്കുറിച്ച് ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ഒരാളാണോ അതോ സഹായികളെല്ലാം ചേർന്നാണോ ക്വട്ടേഷനു കൂട്ടുനിന്നതെന്ന സംശയവും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ കഴിയുന്നത്ര ആൾക്കാരെ ചോദ്യം ചെയ്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്. ആക്രമണവിധേയയായ നടി യാത്രപുറപ്പെട്ട സ്ഥലവും ചുറ്റുപാടുകളും അവിടെ ഉണ്ടായിരുന്നവരും പോലീസ് നിരീക്ഷണത്തിലാണ്.