ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പള്‍സര്‍

0
87

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ടെ ചു​രു​ള​ഴി​ക്കാ​ന്‍ പോലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് പള്‍സര്‍ സുനി സഹകരിക്കുന്നില്ല. ജയിലില്‍ നിന്നും അയച്ച കത്തില്‍ ഉള്ള കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും സുനി വെളിവാക്കുന്നില്ല എന്നാണ്  പോലീസ് നല്‍കുന്ന സൂചന.ഇ​ൻ​ഫോ​പാ​ര്‍ക്ക് സ്​​റ്റേ​ഷ​നി​ല്‍ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ തു​ട​ങ്ങി​യ ചോ​ദ്യം ചെ​യ്യ​ൽ വൈ​കീ​ട്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.  ചോ​ദ്യം ചെ​യ്യ​ല്‍ വെ​ള്ളി​യാ​ഴ്​​ച​യും തു​ട​രും.

കൂ​ട്ടു​പ്ര​തി സു​നി​ലി​നെ​യും(​മേ​സ്തി​രി സു​നി​ല്‍) പ​ള്‍സ​ര്‍ സു​നി​യെ​യും ര​ണ്ടാം ദി​വ​സ​വും തൃ​ക്കാ​ക്ക​ര സ്​​റ്റേ​ഷ​നി​ലാ​ണ് പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.  തൃ​ക്കാ​ക്ക​ര അ​സി.​പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ പി.​പി. ഷം​സി​​െൻറ സാ​ന്നി​ധ്യ​ത്തി​ല്‍  ഇ​ൻ​ഫോ​പാ​ര്‍ക്ക് സി.​ഐ പി.​കെ. രാ​ധാ​മ​ണി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ ആ​ദ്യ മൊ​ഴി​യെ​ടു​ത്ത​ത് ഇ​ൻ​ഫോ​പാ​ര്‍ക്ക് സി.​ഐ​യാ​യി​രു​ന്നു. ജി​ല്ല ജ​യി​ലി​ലേ​ക്ക്​ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ളി​ച്ചു ക​ട​ത്തി പു​റ​ത്തു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ച കേ​സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ള്‍സ​ര്‍ സു​നി​യെ​യും കേ​സി​ലെ മൂ​ന്നാം പ്ര​തി സു​നി​ലി​നെ​യും(​മേ​സ്തി​രി സു​നി​ല്‍) ഇ​ന്‍ഫൊ​പാ​ര്‍ക്ക് പൊ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. നാ​ദി​ർ​ഷ​യെ​യും ദി​ലീ​പി​​െൻറ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യെ​യും നാ​ല്​ ത​വ​ണ ജ​യി​ലി​ൽ​നി​ന്ന്​ ​വി​ളി​ച്ച​താ​യും പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​തെ​ന്നും​ സു​നി സ​മ്മ​തി​ച്ചു. കാ​ക്ക​നാ​ട്ടെ ജ​യി​ലി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

അ​േ​ത​സ​മ​യം, സു​നി​യെ പൊ​ലീ​സ്​ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ക​സ്​​റ്റ​ഡി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കാ​ക്ക​നാ​ട് മ​ജി​സ്‌​ട്രേ​റ്റ്​ കോ​ട​തി​യി​ല്‍ പ്ര​തി​ഭാ​ഗം അ​പേ​ക്ഷ ന​ൽ​കി.  കേ​സി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച്​ പൊ​ലീ​സ്​ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ര​ണ​മൊ​ഴി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും വ്യാ​ഴാ​ഴ്ച രാ​വി​ലെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ സു​നി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞി​രു​ന്നു.  സേ​ലം സ്വ​ദേ​ശി സ്വാ​മി​ക്ക​ണ്ണി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ ഫോ​ണാ​ണ്​ സു​നി ജ​യി​ലി​ൽ ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഏ​പ്രി​ൽ മു​ത​ൽ ഫോ​ൺ കാ​ക്ക​നാ​ട്​ ജ​യി​ലി​​െൻറ പ​രി​ധി​യി​ലാ​ണെ​ന്നും പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സു​നി​യു​ടെ സു​ഹൃ​ത്ത്​ മ​ഹേ​ഷ്​ ഷൂ​സി​ൽ ഒ​ളി​പ്പി​ച്ച്​ ഫോ​ൺ ജ​യി​ലി​ലെ​ത്തി​ച്ച്​ സു​നി​ൽ എ​ന്ന​യാ​ൾ​ക്ക്​ കൈ​മാ​റു​ക​യും ഇ​യാ​ൾ സു​നി​ക്ക്​ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച​തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ്​ കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം പ്ര​തി​ഭാ​ഗ​ത്തി​ന്​ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ വ്യാ​ഴാ​ഴ്​​ച അ​ങ്ക​മാ​ലി കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.