ജയിലിനുള്ളിലെ ഫോണ്‍വിളി: സുനിക്ക് സിം നല്‍കിയാള്‍ അറസ്റ്റില്‍

0
76

പള്‍സര്‍ സുനിക്ക് ജയിലില്‍നിന്ന് ഫോണ്‍ വിളിക്കാന്‍ സിം കാര്‍ഡ് ഏര്‍പ്പെടുത്തി നല്‍കിയ മലപ്പുറം സ്വദേശി ഇമ്രാന്‍ അറസ്റ്റില്‍. 300 രൂപയ്ക്ക് കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയ ഫോണും സിമ്മുമാണ് പള്‍സര്‍ സുനി ഉപയോഗിച്ചതെന്ന് ഇമ്രാന്‍ മൊഴി നല്‍കി.

വിഷ്ണു ആവശ്യപ്പെട്ടത് അനുസരിച്ചാണ് സിം കാര്‍ഡ് കൈമാറിയതെന്നും, വിഷ്ണു വഴി തന്നെയാണ് ഫോണ്‍ ജയിലിനുള്ളില്‍ എത്തിച്ചതെന്നും ഇമ്രാന്‍ സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍നിന്ന് മോഷണം പോയ ഫോണാണ് പള്‍സര്‍ സുനി ഉപയോഗിച്ചതെന്ന് നേരത്തെതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.

വിഷ്ണുവഴിയാണ് ഫോണ്‍ ജയിലിനുള്ളില്‍ കടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച സ്ഥിരീകരണമാണ് അറസ്റ്റിലായ മലപ്പുറം സ്വദേശിയില്‍നിന്ന് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഫോണ്‍വിളിയുമായി ബന്ധപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെയും മൂന്ന് സഹതടവുകാരെയും പോലീസ് ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. കൂടാതെ ദിലീപിന്റെ മൂന്ന് സുഹൃത്തുക്കളെ കൂടി പോലീസ് ചോദ്യം ചെയ്തിരുന്നു.