ജി.എസ്.ടി: പുതുക്കിയ വില രേഖപ്പെടുത്തിയെങ്കില്‍ തടവും, പിഴയും

0
65

ജി.എസ്.ടി പ്രഖ്യാപിച്ചതിനു ശേഷമുള്ള വിലമാറ്റം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ രേഖപ്പെടുത്തണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. വിലമാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി റാം വിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ സംഭരിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിലമാറ്റം രേഖപ്പെടുത്തി സെപ്റ്റംബറിനകം വിറ്റഴിക്കണം.

പുതിയ നികുതി അനുസരിച്ച് ചില ഉല്‍പ്പന്നങ്ങളുടെ വില കൂടുകയും ചിലതിന്റേത് കുറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭരിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ക്കുമേല്‍ വിലമാറ്റം വ്യക്തമായി രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉപസമിതി രൂപവത്കരിച്ചുവെന്നും പാസ്വാന്‍ വ്യക്തമാക്കി. കൂടാതെ നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹെല്‍പ്പ് ലൈനുകളുടെയെണ്ണം 14 ല്‍നിന്ന് 60 ആയി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.