തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി: 28 പേര്‍ കൊല്ലപ്പെട്ടു

0
75

മെക്‌സിക്കന്‍ ജയിലിലെ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഗൊയ് രേരയിലെ മെക്‌സിക്കല്‍ പസഫിക് റിസോര്‍ട്ടിലായിരുന്നു സംഭവം. ഗൊയ് രേരയിലെ കെരീസോ ഫെഡറല്‍ ജയിലിലുള്ള തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

തടവുകാര്‍ക്കിടയിലെ ഗ്രൂപ്പുകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയെങ്കിലും ജയിലിന് പുറത്ത് ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിട്ടു.

മെക്‌സിക്കോയിലെ ജയിലില്‍ തടവുകാര്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടുന്നത് സാധാരണ സംഭവമാണ്. മയക്കുമരുന്നു കടത്തും, കൊലപാതകവുമായി ബന്ധപ്പെട്ട് ധാരാളം കുറ്റവാളികള്‍ കഴിയുന്ന ജയിലാണിത്. നിലവില്‍ നിശ്ചിത പരിധിയിലും 30 ശതമാനം അധികം കുറ്റവാളികളാണ് ഈ ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ 49 തടവുകാരാണ് കൊല്ലപ്പെട്ടത്.