തന്നെ വേട്ടയാടുന്നത് പെണ്ണായത് കൊണ്ട്: അമലാപോൾ

0
159

ഞാനൊരു പെൺകുട്ടിയായത് കൊണ്ട് മാത്രമാണ് എന്നെ കുറിച്ച് അപവാദ കഥകൾ പറഞ്ഞ് പരത്തുന്നതെന്ന് അമലാപോൾ. ധനുഷുമായുള്ള അവിഹിതബന്ധമാണ് താരത്തിന്റെ വിവാഹജീവിതം തകർത്തതെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു താരം നടൻമാരെ പറ്റി ആരും യാതൊരു അപവാദവും പറയുന്നില്ല.  അതിൽ സന്തോഷമുണ്ട്. അമലാപോളും സംവിധായകൻ എൽ. വിജയ്യും കഴിഞ്ഞ ജൂണിൽ വേർപിരിഞ്ഞത് മുതൽ പ്രചരിക്കുന്ന കഥയാണ്, ധനുഷുമായി അമലയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന്. ഇത്രയും കാലം ഇതിനോടൊന്നും പ്രതികരിക്കാൻ അമല തയ്യാറായില്ല. കാരണം ദാമ്പത്യം തകരുമ്പോൾ എല്ലാവരും സ്ത്രീകളെ മാത്രമേ കുറ്റം പറയൂ. ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണത്.

ധനുഷിനെയും എന്നെയും ചേർത്തുള്ള കഥകൾ കേട്ടപ്പോൾ ഒരുപാട് വെറുപ്പ് തോന്നിയെന്ന് താരം പറഞ്ഞു. സിനിമയിൽ ഇത്രയും മാന്യനായ വ്യക്തികളെ അപൂർവമായേ കാണാൻ കഴിയൂ എന്നാണ് ധനുഷിനെ കുറിച്ച് അമല പറയുന്നത്. ഇത്തരം പ്രചരണങ്ങൾ ധനുഷിനെ വിഷമിപ്പിച്ചിരുന്നു. അതേക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നെന്നും താരം പറഞ്ഞു. എന്നിട്ടും ആളുകൾ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ എന്ത് പറയാൻ. ഒരു കാര്യം സത്യമല്ലെങ്കിൽ അധികനാൾ നിലനിൽക്കില്ലെന്നും അമല വ്യക്തമാക്കി. ധനുഷിന്റെ നായികയായി അഭിനയിച്ച വേലയില്ലാ പട്ടദാരിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ അമല കരാറൊപ്പിട്ടു. ആദ്യ ഭാഗത്തെ തന്റെ അഭിനയ മികവ് കണ്ടിട്ടാണ് രണ്ടാം ഭാഗത്തിലേക്കും ക്ഷണിച്ചത്. അല്ലാതെ ആരുടെയും സഹായം കൊണ്ടല്ലെന്നും താരം വ്യക്തമാക്കി. ക്യൂനിന്റെ മലയാളം പതിപ്പിലും അമല നായികയാകുന്നു. അതുപോലെ തിരുട്ട് പയലേയുടെ രണ്ടാം ഭാഗത്തിലും. ഇതിന് പുറമേ വേറെയും ചിത്രങ്ങൾ കരാറൊപ്പിട്ട് കഴിഞ്ഞു.

ജീവിതത്തിൽ ഒന്നിനും ഉറപ്പില്ലെന്ന് അനുഭവങ്ങളിൽ നിന്ന് വ്യക്തമായി. വിവാഹം കഴിക്കുമെന്നോ, ബന്ധം വഷളാകുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നിങ്ങളെന്താണ് തെരഞ്ഞെടുക്കുന്നത് അതിനെ ആശ്രയിച്ചാണ് സിനിമാ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോൾ കരിയറിനാണ് ആദ്യ പരിഗണന. കാരണം അഭിനയമാണ് എന്നെ ഞാനാക്കിയത്. ഹോളിവുഡിൽ പോയി അഭിനയിക്കണം. അതാണ് ഇപ്പോഴത്തെ സ്വപ്‌നം- ചിരിച്ചുകൊണ്ട് അമല പറഞ്ഞു. ഉയർച്ചകളും അതിലേറെ വീഴ്ചകളുമുണ്ടായ വർഷമാണ് കടന്ന് പോകുന്നത്. പ്രതിസന്ധകൾ ഉണ്ടായപ്പോൾ യോഗയും ധ്യാനവും മാത്രമാണ് പിടിച്ചുനിർത്തിയത്. ഒരു വാതിലടഞ്ഞാൽ മറ്റൊന്ന് തുറക്കുമെന്ന വിശ്വാസമുണ്ടെന്നും അമല ആത്മവിശ്വാസത്തോടെ പറഞ്ഞു.