കടലിലും ആകാശത്തും വെച്ച് കല്യാണങ്ങള്‍ നടക്കുന്ന കാലമാണിത്. ആണും ആണും, പെണ്ണും പെണ്ണും തമ്മില്‍ കല്യാണം കഴിക്കുന്നു. എന്നാല്‍ ആരെങ്കിലും ചീങ്കണ്ണിയെ കല്യാണം കഴിക്കുന്നതായി കേട്ടിട്ടുണ്ടോ? അതും ഒരു നഗരത്തിന്റെ പിതാവായ മേയര്‍…?
അത്ഭുതപ്പെടേണ്ട, ഇത്തരത്തിലൊരു വെറൈറ്റി കല്യാണം നടന്നു. അങ്ങ് മെക്സിക്കോയില്‍. മെക്സിക്കോയിലെ സാന്‍ പെഡ്രോ ഹ്യൂമലോറയിലെ മേയറായ വിക്ടര്‍ അഗ്യൂലിയറാണ് വിവാഹത്തിനായി ഇത്തരത്തിലൊരു വധുവിനെ തിരഞ്ഞെടുത്തത്.
പരമ്പരാഗത വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞു തലയില്‍ പൂവിന്റെ കിരീടമൊക്കെ അണിഞ്ഞാണ് വധു പള്ളിയിലെത്തിയത്. തുടര്‍ന്ന് മതപരമായ പ്രാര്‍ഥനാ ചടങ്ങള്‍ക്കു ശേഷം വരന് ചീങ്കണിയെ വിവാഹം കഴിച്ചു. ശേഷം ആചാരപരമായ ചുംബനവും.!
ടൗണ്‍ഹാളില്‍ നടന്ന അതിഗംഭീരമായ സംഗീത വിരുന്നില്‍ അനേകം ആളുകളാണ് പങ്കെടുത്തത്. പാട്ടും ന്യത്തവുമായി വിരുന്നിനെ അവര്‍ കെങ്കേമമാക്കുകയും ചെയ്തു. വിവാഹത്തിനു മുന്‍പ് വധുവായ ചീങ്കണ്ണിയെ മാമോദിസ മുക്കി പ്രിന്‍സസ് എന്ന് വിളിക്കുന്ന ചടങ്ങും തലേദിവസം നടന്നു.
പാട്ടും ന്യത്തമൊക്കെയായി ഒരു മനുഷ്യ മുതല വിവാഹം ഗംഭാരമായി നടന്നു എങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം പാവം വധുവിനു തന്റെ വായ തുറക്കാന്‍ സാധിച്ചില്ല. മനോഹരമായ ഒരു റിബ്ബണ്‍ കൊണ്ട് അവളുടെ വായ കെട്ടിവച്ചിരുന്നു.
ഒക്സാക്ക ജില്ലയിലുള്ള മത്സബന്ധന ബന്ധന തൊഴിലാളികള്‍ക്കും, കടല്‍ ഉപജീവന മാര്‍ഗമായി ഉപയോഗിക്കുന്ന ആളുകള്‍ക്കു വേണ്ടിയാണ് ഇത്തരത്തിലൊരു വിവാഹം മേയര്‍ കഴിച്ചിരിക്കുന്നത്.
വിവാഹത്തിലൂടെ കടലിലെ മത്സ്യ സമ്പത്തു വര്‍ദ്ധിക്കുമെന്നും, നാട്ടില്‍ അഭിവ്യത്തി ഉണ്ടാകുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. കൂടാതെ വിവാഹം എല്ലാവര്ക്കും ഭാഗ്യം കൊണ്ടു വരുമെന്നും ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഒരു ഭര്‍ത്താവിന്റേതായ എല്ലാ കടമകളും താന്‍ നിറവേറ്റുമെന്ന് ഭര്‍ത്താവായ മേയര്‍ സുന് പറയുന്നു.
ഈ നാട്ടിലെ മുന്‍പ് ഉണ്ടായിരുന്ന മേയര്‍മാരും ഇത്തരതത്തില്‍ നാടിന്റെ നന്മയ്ക്കു വേണ്ടി ചീങ്കണിയെ വിവാഹം കഴിച്ചിരുന്നു. അതായത് ഇന്നും ഇന്നലെയുമല്ല, പതിനെട്ടാം നൂറ്റാണ്ടു മുതല്‍ തുടങ്ങിയതാണ് ഈ ആചാരം. അത് ഇന്നും തുടര്‍ന്നു പോരുന്നു. എത്ര മനോഹരമായ ആചാരം അല്ലേ..?