നടിയെ അപകീർത്തിപ്പെടുത്തിയതിനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

0
76


ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ വനിതാ കമ്മീഷൻ കേസെടുത്തു. ചലച്ചിത്രമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ് നൽകിയ പരാതിയിലാണ്  കേസ്. ചില നടന്മാർ നടത്തിയ മോശം പരാമർശം ചൂണ്ടിക്കാട്ടിയാണ് വനിതാ സംഘടന പരാതി നൽകിയത്. ലോയേഴ്‌സ് അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. വി.യു. കുര്യാക്കോസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.