പിതാവിനെ ഭയന്നോടിയ പെണ്‍കുട്ടി കിണറ്റില്‍ചാടി ജീവനൊടുക്കി

0
69

പിതാവിനെ ഭയന്നോടിയ പെണ്‍കുട്ടി കിണറ്റില്‍ ചാടി ജീവനൊടുക്കി. മദ്യപിച്ചെത്തിയ പിതാവ് കത്തിയുമായി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ എത്തിയുപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുകയായിരുന്നു. പിതാവില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് കുട്ടി കിണറ്റില്‍ ചാടിയത്. സമീപവാസികള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹരിത (14)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടുകൂടിയാണ് സംഭവം നടന്നത്.

തേപ്പ് തൊഴിലാളിയായ ഹരിദാസ് മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു. വഴക്കുകാരണം പഠിക്കാന്‍പറ്റുന്നില്ല എന്ന് കുട്ടി പറഞ്ഞതില്‍ പ്രകോപിതനായ പിതാവ് കത്തിയെടുത്ത് കുട്ടിക്കുനേരെ പായുകയായിരന്നു. ഭയന്നോടിയ കുട്ടി പിതാവില്‍ നിന്നും രക്ഷപ്പെടാനായി വീടിനടുത്തുള്ള കിണറ്റില്‍ ചാടുകയായിരന്നു.

ഒരു മാസം മുമ്പായിരുന്നു സഹോദരി ശ്രീലക്ഷ്മിയുടെ വിവാഹം. വിവാഹശേഷം മദ്യപിച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.