പിറന്നാള്‍ ആഘോഷിച്ച് ഉറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ പിന്നീട് ഉണര്‍ന്നത് മരണത്തിലേക്ക്. ഡല്‍ഹി ദില്‍ഷാദ് ഗാര്ഡന് ഭാഗത്തെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തിലാണ് ഒരു കുടുംബത്തിലെ നാല് പേര് ശ്വാസം മുട്ടി മരിച്ചത്.
ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഭാഗത്തെ മീറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അഗ്നിശമനസേന അധികൃതര്‍ പറയുന്നത്. കുടുംബം താമസിക്കുന്ന ഒന്നാം നിലയിലേക്ക് തീ പടരുകയായിരുന്നു. പിറന്നാള്‍ ആഘോഷത്തിനു ശേഷം ഉറങ്ങുകയായിരുന്നു ഇവര്‍ ഇതൊന്നും അറിഞ്ഞതുമില്ല.
എന്നാല്‍ പിന്നീട് രക്ഷപെടാന്‍ ശ്രമിച്ചു എങ്കിലും ശക്തമായ പുക മുറിയില്‍ കുടുങ്ങിയതിനാല്‍ രക്ഷപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കും തീപടര്‍ന്നുവെങ്കിലും പലരും ബാല്ക്കണിയിലൂടെയും മറ്റും രക്ഷപ്പെടുകയായിരുന്നു.
അപകടത്തില്‍ ഹര്‍ഷു(12), സഹോദരന് ചിക്കു (4), അച്ഛന് സഞ്ജയ് വര്‍മ്മ(45), മുത്തച്ഛന് വിജയ് കുമാര്‍ വര്‍മ്മ(63) എന്നിവരാണ് മരിച്ചത്. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ് കുട്ടികളുടെ അമ്മ മോന വര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 11 അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് ആളിപടര്‍ന്ന തീ അണച്ചത്.