പ്ലസ് വണ്ണുകാരിയെ  അശ്ലീലം പറഞ്ഞു മര്‍ദിച്ച എ.ബി.വി.പി പ്രവർത്തകൻ അറസ്റ്റിൽ

0
114

മർദ്ദിക്കുകയും ഫോണിലൂടെ അശ്ലീലം പറയുകയും ചെയ്‌തെന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിൽ എ.ബി.വി.പി പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം അഞ്ചൽ സ്വദേശിനിയുടെ പരാതിയിൽ പ്രദേശവാസിയായ പ്രായപൂർത്തിയാകാത്ത പ്രവർത്തകനെതിരെയാണ് കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ബി.ജെ.പി പ്രവർത്തകന്റെ മകളാണ് പരാതിക്കാരി.
ഏറെനാളായി ശാരീരികവും മാനസികവുമായ ഉപദ്രവമുണ്ടായിരുന്നത് സഹോദരൻ ചോദ്യം ചെയ്തതാണ് പരസ്യമായ മർദ്ദനത്തിന് പ്രകോപനമായതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. തുടർന്ന് സ്‌കൂൾ വിട്ട് വരവേ അഞ്ചൽ ടൗണിൽ വച്ച് തടഞ്ഞുവയ്ക്കുകയും രണ്ടുതവണ കരണത്തടിക്കുകയും ചെയ്തു. ഇതേ വ്യക്തി ഫോണിലൂടെ അശ്ലീലം പറഞ്ഞിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
എ.ബി.വി.പി പ്രവർത്തകനെതിരെ ശാരീരികമായ അതിക്രമത്തിനും തടഞ്ഞുവയ്ക്കലിനും പുറമേ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. തുടർന്ന് ഇന്നലെ ഇയാളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പ്രതിക്കൊപ്പമുണ്ടായിരുന്നതായി പരാതിയിൽ പരാമർശമുള്ള എ.ബി.വി.പി സംസ്ഥാന സമിതി അംഗത്തിനെതിരെ കേസെടുത്തിട്ടില്ല.