മകന് അഡ്മിഷന്‍ ലഭിച്ചില്ല: എക്‌സൈസ് കോളേജ് റെയ്ഡ് ചെയ്തു

0
104

മകന് അഡ്മിഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ പിതാവ് കോളേജില്‍ റെയ്ഡ് നടത്തി. പഠനാവശ്യത്തിനായി കെമിസ്ട്രി ലാബില്‍ സൂക്ഷിച്ച സ്പിരിറ്റാണ് കസ്റ്റഡിയില്‍ എടുത്തത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലാണ് സംഭവം.

ചേര്‍ത്തല എക്സൈസ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ മകനു അഡ്മിഷന് വേണ്ടിയായിരുന്നു മാനേജ്മെന്റിനെ സമീപിച്ചിത്. അപേക്ഷ പരിഗണന സമയത്ത് രണ്ട് തവണ ഉദ്യോഗസ്ഥന്‍ കോളേജ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പരിഗണിക്കാം എന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്.

തുടര്‍ന്നാണ് എക്സൈസ് വകുപ്പിലെ നാല് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സെന്റ് മൈക്കിള്‍സ് കോളേജിലെ ലാബില്‍ റെയ്ഡ് നടത്തുകയും പഠനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന 150 മില്ലി ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുക്കുകയും ചെയ്തത്.

തന്റെ മകന് അഡ്മിഷന്‍ നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് ഉദ്യോഗസ്ഥന്റെ പറഞ്ഞു. ഇല്ലാത്തപക്ഷം പത്തുവര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് കോളേജ് മാനേജ്മെന്റും പ്രിന്‍സിപ്പലും മുഖ്യമന്ത്രിക്കും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനും പരാതി നല്‍കി.

സംഭവത്തില്‍ ഋഷിരാജ് സിങ്ങ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം ലഭ്യമായിട്ടില്ല.