മരണത്തിന് മുന്‍പ്‌ കാമുകിക്ക് സന്ദേശം, യുവമോര്ച്ചാ നേതാവിന്റേത് ആത്മഹത്യയെന്ന് സൂചന

0
565
സജിന്‍ രാജ്

ദേശീയപാതയിൽ മാമം പാലത്തിന് സമീപം പാലമൂട്ടിൽ ഇന്നലെ യുവമോര്ച്ചല നേതാവ് പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പിള്ളി വീട്ടിൽ രാജന്റെ മകൻ ലാലുവെന്ന സജിന്‍രാജ് (34) തീ കത്തി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പും കഴിഞ്ഞ ഏതാനും ദിവസങ്ങളിലുമായി തൃശൂർ സ്വദേശിനിയായ പെൺ സുഹൃത്തിനയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിൽ താൻ ജീവനൊടുക്കുന്നതായി സജിന്‍രാജ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ആശുപത്രിയിലെത്തിയ ഉടൻ ഡോക്ടറോടും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരോടും തന്നെ രണ്ടുപേർ കാറിൽ നിന്ന് പിടിച്ചിറക്കി മണ്ണെണ്ണയൊഴിച്ച് കത്തിച്ചതായി മൊഴി നല്കി്യതെന്തിനാണെന്ന ചോദ്യം പൊലീസിനെ ഇപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയതിന് സമീപം കിടന്നന്‍ സജിന്‍രാജ് ഓടിച്ചുവന്ന കാറിൽ നിന്ന് പൊലീസിന് ലഭിച്ച കുറിപ്പിൽ സൂചിപ്പിച്ചിരുന്ന യുവതിയ്ക്കാണ് ആത്മഹത്യാ സൂചന നല്കി്സന്ദേശങ്ങൾ അയച്ചിട്ടുള്ളത്. ഈ യുവതിയുമായി സജിൻ രാജിന് ഏറെനാളായി സൗഹൃദമുണ്ട്. സജിൻ രാജിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ ഇവർ വാങ്ങിയിട്ടുള്ളതായി സന്ദേശങ്ങളിലും കാറിൽ നിന്ന് പൊലീസ് കണ്ടെടുത്ത കുറിപ്പിലും വ്യക്തമായിട്ടുണ്ട്. വിവാഹത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണോ സാമ്പത്തിക ഇടപാടാണോ ഇരുവരും തമ്മിൽ തെറ്റാനിടയായതെന്ന് വ്യക്തമായിട്ടില്ല. കാമുകിക്ക് പുറമേ തന്റെ അടുത്ത ചില സുഹൃത്തുക്കള്‍ക്കും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സൂചന നല്‍കുന്ന സന്ദേശങ്ങളും അയച്ചിട്ടുണ്ട്.

ഇടപ്പള്ളിയിലെ ടോൾ പ്‌ളാസയിൽ നിന്ന് ടോൾ അടച്ചതിന്റെ രസീത് കാറിൽ നിന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അവിടം മുതൽ ദേശീയപാതയിലെയും പെട്രോൾ പമ്പുകളിലെയും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് സജിന്‍രാജിന്റെ കാറിനെ സംശയകരമായ ഏതെങ്കിലും വാഹനം പിന്തുടരുന്നതായോ കാറിൽ  മറ്റാരുമുണ്ടായിരുന്നതായോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സജിന്‍രാജിനെ പൊള്ളലേറ്റ് കാണപ്പെട്ട സ്ഥലത്തും കാറിലും പരിസരത്തും ഫോറന്‌സി്ക് വിഭാഗം നടത്തിയ പരിശോധനയിലും പിടിവലിയുടെയോ ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങളോ അപായപ്പെടുത്തലിന്റെ സൂചനകളോ ലഭിച്ചിട്ടില്ല. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ പെട്രോൾ കുപ്പികളിലും സ്റ്റിയറിംഗിലും ഇയാളുടെ വിരലടയാളമാണ് ഉണ്ടായിരുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫോൺ കോൾ വിശദാംശങ്ങളിലും സംശയിക്കത്തക്ക യാതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സംശയങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്ന് പോസ്റ്റുമോര്ട്ടം കൂടി കഴിഞ്ഞശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് പൊലീസിന്റെ നിലപാട്.

എന്നാല്‍ ആശുപത്രിയില്‍ സജിന്‍രാജ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പൊള്ളല്‍ ഏറ്റിട്ടും മരണം സംഭവിക്കാതെ വന്നപ്പോൾ മാനക്കേട് ഒഴിവാക്കാൻ പറഞ്ഞതാണെന്ന സംശയം ഉണ്ട്. മന:പൂര്വ്വം ആരെയെങ്കിലും കുടുക്കാനുദ്ദേശിച്ചാണോ ഇപ്രകാരം പറഞ്ഞതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ശരീരത്തിൽ ഒഴിച്ചത് കൂടാതെ കാറിനുള്ളിൽ നിന്ന് ഒരു കുപ്പി പെട്രോൾ പൊലീസ് കണ്ടെത്തിയെങ്കിലും മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന് ഇയാൾ വെളിപ്പെടുത്തിയതിലും പൊരുത്തക്കേടുണ്ട്. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ കുറിപ്പിനും സജിന്‍രാജിന്റെ മൊഴിയ്ക്കും പിന്നാലെ വിവരമറിഞ്ഞെത്തിയ പിതാവ് രാജനും മകനെ ആരോ അപായപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തൽ നടത്തിയതും സംഭവത്തിലെ ദുരൂഹതകൾ വര്ദ്ധിക്കാനിടയാക്കി.

ഒറ്റപ്പാലത്ത് രാജപ്രസ്ഥം എന്ന ട്രാവത്സ് നടത്തിയിരുന്ന സജിൻ രാജ് ജീവനൊടുക്കാൻ തീരുമാനിച്ചശേഷം എന്തിനാണ് തിരുവനന്തപുരത്തേക്ക് വന്നതെന്ന സംശയം പൊലീസിനുമുണ്ടായെങ്കിലും ഇയാൾ ഉപയോഗിച്ചിരുന്ന കാർ കരമനയിൽ നിന്ന് വാടകയ്‌ക്കെടുത്തതാണെന്ന സ്ഥിരീകരണം ഇതിന് മറുപടിയാകുന്നുണ്ട്. രണ്ട് ദിവസം മുമ്പ് കാറുടമയെ വിളിച്ച് വണ്ടി തിരികെയെത്തിക്കാമെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ അംഗരക്ഷകൻ മുഖാന്തിരമാണ് ജിതിൻ രാജ് കരമന സ്വദേശിയുടെ കാർ വാടകയ്ക്ക് തരപ്പെടുത്തിയതെന്നാണ് ലഭ്യമായ വിവരം. കാറുടമയോട് ഇന്ന് പൊലീസ് സ്റ്റേഷനിലെത്താൻ സി.ഐ നിര്‌ദേശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എഴരയോടെയാണ് തലയൊഴികെ ശരീരം പൂര്‍ണമായും കത്തിയനിലയിൽ സജിന്‍രാജിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണപ്പെട്ടത്. തൊട്ടടുത്ത ഹോട്ടലിന്റെ ഷെഡിൽ ഉറങ്ങികിടന്ന നൈറ്റ് വാച്ച്മാനാണ് ശരീരത്തിൽ തീ ആളിപടരുന്ന നിലയിൽ സജിന്‍രാജിനെ ആദ്യം കണ്ടത്.ആറ്റിങ്ങൽ എ.എസ്.പി ആദിത്യ, സി.ഐ അനില്കു മാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.