മെക്‌സിക്കോയിൽ തടവുകാർ ഏറ്റുമുട്ടി; 28 മരണം

0
81

അകാപുലകോ: മെക്‌സിക്കോയിലെ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. 28 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗൊരായ് രേരയിലെ കെരീസോ ഫെഡറൽ ജയിലിലാണ് സംഘർഷമുണ്ടായത്.

വർഷങ്ങളായി മെക്‌സിക്കോയിലെ ജയിലിലെ തടവുകാർ സംഘം ചേർന്ന് ഏറ്റുമുട്ടുന്നത് സാധാരണ സംഭമാണ്. ഇവർക്കിടയിലെ ഗ്രൂപ്പിസമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് ഗൊയ് രേര സ്‌റ്റേറ്റ് സെക്യൂരിറ്റി വക്താവ് റോബർട്ടോ അൽവാരസ് മാധ്യമങ്ങളോട് പറഞ്ഞു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കുറ്റവാളികളാണ് ജയിൽ കൂടുതലും. ജയിലിലെ തടവുകാരുടെ എണ്ണം പരിധിയിലും 30 ശതമാനം അധികമാണ്. 1624 തടവുകാർക്ക് കഴിയാനുള്ള സൗകര്യം മാത്രമുള്ള ജയിൽ 1951 പുരുഷ കുറ്റവാളികാണ് 110 സ്ത്രീകളുമാണുള്ളത്.

അതിനിടെ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ സംഘർഷം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ജയിലിനു പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ ഉത്തരിവിട്ടു.