മോഷണം, ദളിത് പീഡനം; തൃപ്തി ദേശായിക്കെതിരെ കേസ്

0
70

തൃപ്തി ദേശായിക്ക് എതിരെ മോഷണത്തിനും ദളിത് പീഡനത്തിനും കേസ്. പുണെയിലെ ഹിഞ്ചെവാഡി പോലീസാണ് കേസെടുത്തിരിക്കുന്നത്. ദളിത് സാമൂഹികപ്രവര്‍ത്തകനായ വിജയ് മക്കസാരെയുടെ പരാതിയിന്മേലാണ് കേസ്.

ത്യപ്തിയെ കൂടാതെ ഭര്‍ത്താവ് പ്രശാന്ത് ദേശായിയും, മറ്റ് നാലുപേര്‍ക്ക് എതിരെയും കേസുണ്ട്. തൃപ്തിക്കും കൂട്ടര്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവേ, വിജയിയുടെ കൈയില്‍ നിന്ന് ഫോണ്‍ ബലമായി പിടിച്ചെടുത്തു. തനിക്ക് എതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫോണ്‍ പിടിച്ചെടുത്തത്.

പിന്നാലെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ചു. 15,000 രൂപ വിലമതിക്കുന്ന സ്വര്‍ണ ചെയിനും 27,000 രൂപയും ഇവര്‍ മോഷ്ടിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ തനിക്ക് എതിരെയുള്ള ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ കേസെന്നാണ് തൃപ്തി പ്രതികരിച്ചിരിക്കുന്നത്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.