രജനി അമേരിക്കയിൽ പോകുന്നത് ചൂത് കളിക്കാനോ ?

0
1095


രജനികാന്ത് അമേരിക്കയിൽ ഇടയ്ക്കിടെ പോകുന്നത് എന്തിനാണ് ? ചികിത്സയ്ക്കായി പോകുന്നു എന്നാണ് ഇതുവരെ എല്ലാരും കരുതിയിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് തിരിക്കുമ്പോഴും രജനിയുമായി ബന്ധപെട്ടവർ നല്കി്യ വിവരം തലൈവർ പതിവ് ആരോഗ്യ പരിശോധനയ്ക്ക് ആയി പോയതാണ് എന്നാണ്.
എന്നാൽ ഈ വാദങ്ങൾ പൊളിച്ചടക്കുകയാണ് രജനിയുടെ കടുത്ത വിമര്‍ശകനായ ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി. ഓ..രജനികാന്ത് 420 ആരോഗ്യം മെച്ചപ്പെടുത്താൻ അമേരിക്കൻ കസിനോയിൽ ഇരിക്കുന്നു. ഈ പണമൊക്കെ എവിടെ നിന്ന് വന്നു എന്ന് ആദായ നികുതിവകുപ്പ് അന്വേഷിക്കണം എന്നാണ് രജനി കസിനോയിൽ ഇരിക്കുന്ന ഫോട്ടോ ഉള്‍പ്പടെ സ്വാമി ട്വീറ്റ് ചെയ്തത്.  ഹിന്ദിയിൽ കള്ളൻ എന്നതിന് പതിവായി ഉപയോഗിക്കുന്ന ചാർ സോ ബീസ് എന്ന പദം ഉപയോഗിച്ചാണ് സ്വാമി  രജനിയെവിശേഷിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
രജനി രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നറിഞ്ഞത് മുതൽ രൂക്ഷ വിമര്‍ശനമാണ് സ്വാമി നടത്തുന്നത്. രജനി സംഘപരിവാർ പാളയത്തിലെക്കോ അല്ലെങ്കിൽ സംഘ ചായ്വ് ഉള്ള പുതിയൊരു പാര്ട്ടിയോ ഉണ്ടാക്കും എന്ന തരത്തിൽ വാര്ത്ത്കൾ വന്നിട്ട് കൂടി സ്വാമി വിമര്‍ശനം കുറച്ചില്ല. തന്റെ 162 -മത്തെ ചിത്രമായ കാല കരിങ്കാലന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂര്ത്തീ കരിച്ച ശേഷമാണ് രജനി അമേരിക്കയിലേക്ക് പോയത്. ഹൃദയ സംബന്ധമായ അസുഖത്തിനാണ് രജനി അമേരിക്കയിൽ ചികില്‍സ തേടുന്നത് എന്നാണ് അഭ്യൂഹം .