രാഷ്ട്രീയത്തിന് കോമ്രേഡ് കോർബൈന്റെ പുതു നിർവചനം

0
1612

മനുഷ്യനിൽ, അവന്റെ ദർശനത്തിൽ വിശ്വാസമുറപ്പിക്കുന്ന പലതും
ഭൂമിയിൽ സംഭവിക്കുന്നുണ്ട്. മോദിക്കും ട്രെമ്പിനും ബദലായി
ഉയർത്തെഴുന്നേൽപ്പുണ്ടാകും. ലോകമാകെ യുവാക്കൾ അത് കാണാനും
കേൾക്കുവാനും പ്രതീക്ഷയോടെ പ്രവർത്തിക്കുന്നു, കാത്തിരിക്കുന്നു.
അവരത് കേൾക്കും-മനുഷ്യൻ ഇരമ്പിയാർത്ത് തിരിച്ചുവരുമെന്ന പ്രഖ്യാപനം;
പുതിയ ലോകം സാധ്യമാണെന്നുള്ള വിളംബരം

by എൻപി


”രാഷ്ട്രീയം ദൈനംദിന ജീവിതം തന്നെയാണ്. അത് നമ്മെക്കുറിച്ചുള്ളതാണ്; നമ്മുടെ സ്വപ്‌നങ്ങളെക്കുറിച്ച്, നമ്മുടെ ആവശ്യങ്ങളെക്കുറിച്ച്, മറ്റുള്ളവർക്ക് വേണ്ടതെന്തൊക്കെയാണെന്ന് നാം കരുതുന്നവയെക്കുറിച്ചുള്ളതാണ്””- പങ്കാളികളായിക്കൊണ്ട് തന്നെ പുതിയ കാലത്ത്, ലോകത്തിൽ വൻഭൂരിപക്ഷവും  പുച്ഛിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ പുതിയ നിർവചനം ജനിച്ച് വീണത് സമകാലീന ബ്രിട്ടനിലാണ്. നിർവ്വചനം നൽകിയത് മറ്റാരുമല്ല; കോമ്രേഡ് കോർബൈൻ.  ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻതിരിച്ച് വരവ് സമ്മാനിച്ച്, പുതിയ ലോകം സാധ്യമാണ് എന്ന പ്രതീക്ഷ നൽകിയ പ്രതിപക്ഷ നേതാവ് ജറമി കോർബൈൻ.  ലക്ഷക്കണക്കിന് യുവാക്കൾ ഇരമ്പിക്കൂടുന്ന ബ്രിട്ടനിലെ പ്രശസ്തമായ ഗെറ്റിസ്ബറി മഹോത്സവത്തിലാണ് അദ്ദേഹം ഈ നിർവ്വചനം നടത്തിയത്.

“അഭിപ്രായനിർമ്മാതാക്കൾ ഇതിനെ തെറ്റായിട്ടാണ് കാണുന്നത്.  ആഭിജാതവർഗ്ഗത്തിനും ഇക്കാര്യത്തിൽ തെറ്റായ കാഴ്ചപ്പാടാണ്.  രാഷ്ട്രീയം നാമെല്ലാവരുടെയും ജീവിതത്തെക്കുറിച്ചുള്ളതാണ്; ഞാൻ പങ്കാളിയാവുകയും എനിക്ക് നയിക്കാൻ അവസരം കിട്ടിയതിൽഞാൻ അഭിമാനം കൊള്ളുകയും ചെയ്യുന്ന വിസ്മയകരമായ തെരഞ്ഞെടുപ്പ് പ്രചാരണം തങ്ങൾക്ക് തങ്ങൾക്ക് രാഷ്ട്രീയം പലതും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന വിശ്വാസത്താൽ നിരവധി ആളുകളെ അതിലേക്ക്് തിരികെ കൊണ്ടു വന്നു.  അതിനേക്കാളേറെ ആവേശം നൽകുന്നത്, ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളികളായ യുവാക്കളുടെ എണ്ണമാണ്.  അനുവതിക്കപ്പെട്ടതിനാൽ അവർ നിരാശരായിരുന്നു-കോർബൈൻ പറഞ്ഞു. ആവേശത്തോടെയാണ് കോർബൈന്റെ വാക്കുകൾ ഗെറ്റിസ്ബറിയിൽ തടിച്ച് കൂടിയ ജനലക്ഷങ്ങൾ  സ്വീകരിച്ചത്.

ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഭാഷയിൽ പൊളിറ്റിക്‌സും പോപ്‌സംഗീതവും തമ്മിലുള്ള അതിർ വരമ്പുകൾ അപ്രകസ്തമാക്കിക്കൊണ്ട് ആ പ്രസംഗത്തിൽ ഉത്സവപ്പന്തലിനെ അതിരുതീർത്ത മതിൽ ചൂണ്ടി കോർബൈൻ പറഞ്ഞു-ആ ചുമരിലെ എഴുത്തിൽ  ഡൊണാൾഡ് ട്രംപിന് വ്യക്തമായ ഒരു സന്ദേശം ഉണ്ട്; പണിയേണ്ടത് പാലങ്ങളാണ്, ചുമരുകളല്ല.
ബ്രിട്ടനിലെ പിൽടണിൽ അഞ്ച് പതിറ്റാണ്ടോളമായി  നടക്കുന്ന അതിപ്രശസ്തമായ സാംസ്‌ക്കാരിക സംഗീതോത്സവമാണ് ഗെറ്റിസ്ബറി ഫെസ്റ്റിവൽ.  ബ്രിട്ടനിലെ സാംസ്‌ക്കാരിക സാമൂഹിക സംഗീത കലാ പ്രതിഭകളുടെ സംഗമ വേദിയായ ഈ ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ദിശാസൂചിക കൂടിയാണ്.  എല്ലാ വർഷവും ജൂൺ 21 മുതൽ 25 വരെ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർഷംതോറും കൂടുകയാണ്. രണ്ട് ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ വർഷം ഈ മേളയിൽ പങ്കെടുത്തത്.

അബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബർഗ് പ്രസംഗത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ആഗോളരാഷ്ട്രീയത്തെ തന്നെ സ്വാധീനിച്ചേക്കാവുന്ന ജറിമി കോർബൈനിന്റെ ഗ്ലാസ്റ്റൻബറി പ്രസംഗം. ആയിരക്കണക്കിന് സംഗീത പ്രേമികൾ തിങ്ങി നിറഞ്ഞ ഗ്ലാസ്റ്റൻബറി മഹോത്സവപ്പന്തലിൽ ഒരു റോക് താരത്തിന് തുല്യമായ ആവേശജ്വല സ്വീകരണമാണ് കോർബൈന് ലഭിച്ചതെന്ന് മിറർ പത്രം റിപ്പോർട്ട് ചെയ്യുന്നു. കോർബൈൻ ചിത്രമുള്ള ടി-ഷർട്ടുകളും കൊടികളും മുഖം മൂടികളുമണിഞ്ഞ് തടിച്ച് കൂടിയ പതിനായിരങ്ങൾ കോർബൈൻ..,കോർബൈൻ എന്ന് ആവേശത്തോടെ ആർത്ത് വിളിച്ചാണ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തത്. ഒരു ജനപ്രിയ സംഗീത പരിപാടിക്ക് മുമ്പ് കോർബൈൻ വേദിയിലേക്ക് പ്രവേശിച്ചപ്പോൾ ആൾക്കൂട്ടം അർത്തിരമ്പിയത് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വരാൻപോകുന്ന മാറ്റത്തിന്റെ ശംഖൊലിയായാണ് വിലയിരുത്തപ്പെടുന്നത്.  അസാധാരണമായ രീതിയിൽ സാധാരണക്കാരനായ കോർബൈന്റെ സാന്നിധ്യത്തോടും വാക്കുകളോടുമുള്ള ബ്രിട്ടീഷ് ജനതയുടെ നേർമുറിയുടെ ആവേശജ്വലമായ പ്രതികരണം ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടർ സൂചനയായാണ് മാധ്യമങ്ങളും വിദഗ്ദരും കാണുന്നത്.

സാമൂഹ്യസുരക്ഷാ പദ്ധതികളിൽ നിന്നും പിന്മാറി ഭരണകൂടത്തിന്റെത് സ്വകാര്യ മൂലധനത്തിന്റെ സുഗമ പ്രവാഹത്തിന് സൗകര്യമൊരുക്കുക എന്നത് മാത്രമാണെന്ന സാമ്പത്തിക സിദ്ധാന്തം, താച്ചറിസം പിറന്ന് വീണ മണ്ണിൽ നിന്നാണ്  കോർബൈൻ അതിനെതിരെ സംസാരിക്കുന്നത്. ആ നയത്തിന്റെ ഇരകളായ യുവാക്കളാണ് അദ്ദേഹത്തിന്റെ വാക്കുകൾ കയ്യടിച്ച് അംഗീകരിക്കുന്നത്.  അത് വ്യക്തമാക്കുന്നത്  താച്ചറിസത്തിന്റെ ജന്മഭൂമിയിൽ ആഗോളവൽക്കരണം വരുത്തിയ വിനാശത്തിന്റെ ഇരകൾ വ്യാപകമായി ഉണ്ടെന്നാണ്.
പ്രശസ്തമായ ടെലഗ്രാഫ് പത്രത്തിന്റെ ഫെസ്റ്റിവൽ റിപ്പോർട്ടിൽ ആ മാറ്റത്തിന്റെ കാറ്റ് വ്യക്തമാണ്.  ഒറ്റ വർഷം കൊണ്ടുണ്ടായ മാറ്റത്തിൽ അത്ഭുതം പ്രകടിപ്പിച്ച്‌കൊണ്ട് തുടങ്ങുന്ന റിപ്പോർട്ടിൽ ഗ്ലാസ്റ്റൺബറി ഫെസ്റ്റിവൽ മുഴുവൻ കോർബൈൻ മാനിയയിലാണെന്നാണ് ടെലഗ്രാഫ് പറയുന്നത്.  2016 ൽ ലേബർ അനുയായികൾക്ക് ഗ്ലാസ്റ്റൺബറി നൽകിയത് രോഷവും നിരാശയുമായിരുന്നു. ഇത്തവണ ഇവിടെ ലേബർ പാർട്ടിയുടെ തിരിച്ച് വരവാണ് നിറഞ്ഞ് നിൽക്കുന്നത്.

തെരഞ്ഞെടുപ്പു പ്രചാരണത്തിലത്രയും കോർബൈനെ അവഗണിച്ച മാധ്യമങ്ങളാണ് ഇന്ന് യാഥാർഥ്യം തിരിച്ചറിയുന്നത്. ബ്രിട്ടനിലെ യുവജനങ്ങൾക്കിടയിൽ, സാധാരണക്കാർക്കിടയിൽ സൃഷ്ടിക്കപ്പെട്ട പ്രതീക്ഷയാണ് കോർബൈൻ മാനിയയുടെ പിന്നിൽ. പുതിയ ലോകം സാധ്യമാണെന്ന പ്രതീക്ഷ, അതിന് വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ ചിലരുണ്ട് എന്ന തോന്നൽ. ബ്രിട്ടനിൽ വ്യാപിക്കുന്ന ആ തോന്നലാണ് ഗ്ലാസ്റ്റൻബറിയിൽ ഇരമ്പിയാർത്തത്.
താൻ ആറ് മാസത്തിനകം ബ്രിട്ടന്റെ പ്രധാനമന്ത്രി ആകുമെന്ന് ഫെസ്റ്റിവലിന്റെ സ്ഥാപകനും പ്രധാന സംഘാടകനുമായ മൈക്കിൾ ഈവ്‌സുമായുള്ള അനൗപചാരിക സംഭാഷണത്തിൽ കോർബൈൻ സൂചിപ്പിച്ച ത്രെ. ട്രൈഡന്റെ മിസൈലിന്റെ കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ദ ഓസ്‌ട്രേലിയൻ, സ്‌കൈ ന്യൂസ് എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേ സമയം പ്രത്യാശ നൽകുന്ന ഈ പുതിയ രാഷ്ട്രീയ പ്രതിഭാസത്തെ പ്രതിരോധിക്കാൻ ആഗോള മൂലധന ശക്തികൾ എന്ത് തന്ത്രമാണ് മെനയുക എന്നതാണ് പുതിയ ചോദ്യം. അവരുടെ മൂലധന പ്രവാഹം സുഗമമാക്കാനാണല്ലോ ആഗോളവത്കരണം മാർഗരറ്റ് താച്ചർ മുന്നോട്ട് വെച്ചത്. അതിനെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളെ വിഷം കൊടുത്ത് അവസാനിപ്പിക്കാൻ ആഗോളമൂലധന ശക്തികൾ രൂപപ്പെടുത്തുന്ന തന്ത്രങ്ങളാവും ഇനി ലോകരാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുക.