സന്ധ്യയ്ക്കു പിന്തുണയുമായി ബെഹ്റ

0
77

എഡിജിപി ബി.സന്ധ്യക്കെതിരായുള്ള മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ വിമര്‍ശത്തെ തള്ളി ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ല. മികച്ച ഏകോപനം കേസന്വേഷണത്തിലുണ്ട്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നും ബെഹ്റ സന്ധ്യക്കയച്ച കത്തില്‍ പറഞ്ഞു.

നടിയെ അക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ള ബി.സന്ധ്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ദീലീപിനേയും നാദിര്‍ഷയേയും 13 മണിക്കൂറോളം ചോദ്യം ചെയ്തത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നതടക്കമുള്ള വിമര്‍ശമാണ് സെന്‍കുമാര്‍ ഉന്നയിച്ചിരുന്നത്.

കൂടാതെ ഗംഗേശാനന്ദ കേസില്‍ സന്ധ്യക്കുണ്ടായ പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാനാണ് ഈ കേസില്‍ സന്ധ്യയുടെ ശ്രമമെന്നും സെന്‍കുമാര്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം ഐ.ജി ദിനേന്ദ്ര കശ്യപിന് അന്വേഷണത്തില്‍ പരാതിയുണ്ടെന്ന പരാതിയും ബെഹ്‌റ തള്ളി.