സ്ത്രീയിൽനിന്നും പുരുഷൻ ആഗ്രഹിക്കുന്നത്

0
295

പുരുഷൻമാർക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? ‘സ്ത്രീ’ എന്ന് അതിന് ഉത്തരം ലഭിക്കും. എന്നാൽ മറ്റൊരു ചോദ്യം, സ്ത്രീകളിൽ പുരുഷൻമാരെ ഏറ്റവും ആകർഷിക്കുന്നത് എന്താണ്? പലരും പല ഉത്തരങ്ങളാണ് പറയുക. എന്നാൽ, ഇതു സംബന്ധിച്ച ഒരു സർവെ ഫലത്തിൽ ‘സ്ത്രീകളിൽ എന്ത് ആഗ്രഹിക്കുന്നു’ എന്ന് കൂടുതൽ പുരുഷൻമാർ വ്യക്തമാക്കിയ ചില കാര്യങ്ങൾ ഇതാ:

ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകൾ – സ്ത്രീകൾ ചുവന്ന വസ്ത്രം ധരിക്കുന്നതാണ് കൂടുതൽ പുരുഷൻമാരും ഇഷ്ടപ്പെടുന്നത്. സ്ത്രീകളെ ചുവന്ന വസ്ത്രം കൂടുതൽ ‘സെക്‌സി’യാക്കുമത്രേ. പ്രണയവും രതിയും പ്രതിഫലിപ്പിക്കാനുള്ള കഴിവ് ചുവപ്പു വസ്ത്രത്തിനുണ്ട്.

നീണ്ട കാലുകൾ – നീണ്ട കാലുകളുള്ള സ്ത്രീകളെയാണ് പുരുഷൻമാർക്ക് കൂടുതൽ താൽപര്യം. ദീപിക പദുക്കോൺ, കത്രീന കൈഫ് തുടങ്ങിയവർ ആണുങ്ങളുടെ മനസ് കീഴടക്കിയതിന്റെ പ്രധാന കാരണവും അവരുടെ കാലുകളുടെ ഭംഗിയാണെന്നാണ് കണ്ടെത്തൽ. സ്ത്രീകളുടെ സെക്‌സ് അപ്പീലിൻറെ പ്രധാന അടയാളമാണ് നീണ്ട കാലുകളെന്ന് പുരുഷൻമാർ പറയുന്നു.

ആഴമുള്ള, കറുത്ത കണ്ണുകൾ – സ്ത്രീകളുടെ കണ്ണുകൾക്ക് നല്ല കറുപ്പു നിറമുണ്ടായിരിക്കണമെന്നാണ് കൂടുതൽ പുരുഷൻമാരുടെയും ആഗ്രഹം. മാത്രമല്ല, അവയ്ക്ക് നല്ല ആഴവും ഉണ്ടാകണമത്രേ. കഥ പറയുന്ന കണ്ണുകൾ കൂടുതലും കരിമിഴികളാണെന്ന് കേട്ടിട്ടില്ലേ? ആഴമുള്ള കണ്ണുകളുള്ള സ്ത്രീകൾക്ക് നല്ല ആത്മവിശ്വാസമുണ്ടാകുമെന്നും പുരുഷൻമാർ കരുതുന്നു.

കറുത്ത തലമുടി – കറുത്ത തലമുടിയുള്ള സ്ത്രീകളെയാണ് ചെമ്പിച്ചതോ മറ്റ് കളറുകൾ ഉള്ളതോ ആയ മുടിയുള്ളവരെക്കാൾ പുരുഷൻമാർ ഇഷ്ടപ്പെടുന്നത്. ചെമ്പിച്ച മുടി കൂടുതൽ ഗ്ലാമർ നൽകുന്നു എങ്കിലും കറുത്ത മുടിയുള്ളവർക്കാണ് ആകർഷണീയത കൂടുതലെന്നാണ് പുരുഷാഭിപ്രായം. മാത്രമല്ല, ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയുടെ മുടിക്ക് കറുത്ത കളർ ഉണ്ടാകണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് കൂടുതലും.

ബൗദ്ധികമായ ഔന്നത്യം – ബുദ്ധിപരമായി മുന്നിട്ട് നിൽക്കുന്ന സ്ത്രീകളെയാണ് ഇക്കാലത്ത് പുരുഷൻമാർ ഏറെ ആഗ്രഹിക്കുന്നത്. ഏതു പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിവുള്ള സ്ത്രീകളെ ആണുങ്ങൾ സ്‌നേഹിക്കുക മാത്രമല്ല, ബഹുമാനിക്കുകയും ചെയ്യുന്നു. പെൺബുദ്ധി പിൻബുദ്ധിയെന്ന് കരുതിയിരുന്നവരുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് സാരം.