ഉദ്യോഗസ്ഥനെ മാറ്റിയാൽ സർക്കാർ നയത്തിൽ മാറ്റം വരുമെന്ന പ്രചാരണം ശരിയല്ല: റവന്യൂ മന്ത്രി

0
103

കൊച്ചി: അനധിക്രത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരൻ കയ്യേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ച ആശങ്ക പ്രകടിപ്പിക്കുന്നതിനു കോടതിക്ക് അവകാശമുണ്ട്. കോടതി ആഗ്രഹിക്കുന്ന സ്പീഡ് ഇല്ലാതെ പോവുന്നുവെന്നതായിരിക്കാം വിമർശനത്തിന് കാരണം. കൊച്ചിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഉദ്യോഗസ്ഥനെ മാറ്റിയാൽ സർക്കാരിന്റെ നയത്തിൽ മാറ്റം വരുമെന്ന പ്രചാരണം ശരിയല്ല. സർക്കാരിന്റെ നയം ക്രത്യതയോടെ  വാശിയോടെ ഒരു ഉദ്യോഗസ്ഥൻ നടപ്പിലാക്കിയാൽ അയാൾ അഭിനന്ദനം അർഹിക്കുന്നുണ്ട്. എന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒരു പോസ്റ്റിൽ തുടർന്നാൽ മാത്രമേ സർക്കാരിന്റെ  നയം നടപ്പിലാക്കുമെന്ന്  വാശിപിടിക്കുന്നത് ശരിയല്ല. സ്ഥാലം മാറ്റങ്ങളെ തുടർന്ന് സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം  വന്നോയെന്നു  ചോദിച്ചപ്പോൾ അത് തീരുമാനിക്കേണ്ടത് ജനങ്ങൾ ആണെന്നായിരുന്നു മറുപടി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനു പിന്നിൽ  നിഷ്പിത താല്പര്യങ്ങളുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്നതിനു സർക്കാരിന് മടിയില്ലെന്നും മന്ത്രി പറഞ്ഞു.