ഇ​ന്ന​സെ​ന്‍റി​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ക്കും

0
102

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ മോ​ശം പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​മ്മ പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍. ഇ​ന്ന​സെ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഇ​ന്ന​സെ​ന്‍റി​നെ​തി​രെ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി.​ജോ​സ​ഫൈ​ന്‍ അ​റി​യി​ച്ചു.

സ്ത്രീ​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ന്ന രീ​തി​ക​ളൊ​ന്നും നി​ല​വി​ല്‍ മ​ല​യാ​ള​സി​നി​മ​യി​ലി​ല്ലെ​ന്നും സ്വ​യം മോ​ശ​ക്കാ​രാ​യ​വ​രാ​ണു കി​ട​ക്ക പ​ങ്കി​ടു​ന്ന​തെ​ന്നു​മാ​യി​രു​ന്നു​ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. റോ​ളു​ക​ള്‍​ക്കു​വേ​ണ്ടി ന​ടി​മാ​ര്‍ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്ന ഒ​രു ന​ടി​യു​ടെ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്‌ ത​നി​ക്ക് അ​റി​യി​ല്ല.​അ​ക്കാ​ല​മെ​ല്ലാം സി​നി​മ​യി​ല്‍ ക​ഴി​ഞ്ഞു​വെ​ന്നും ന​ടി അ​ത്ത​ര​ക്കാ​രി​യാ​ണെ​ങ്കി​ല്‍ അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​മാ​യി​രി​ക്കു​മെ​ന്നു​മാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വ​സ​തി​യി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​മ്മ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത്.

ഇ​ന്ന​സെ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി സി​നി​മാ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മെ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മൂ​ഹ​ത്തി​ലു​ള്ള​തു പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ സി​നി​മ​യി​ലു​മു​ണ്ട്. അ​വ​സ​ര​ങ്ങ​ള്‍ ചോ​ദി​ച്ചെ​ത്തു​ന്ന പ​ല പു​തു​മു​ഖ​ങ്ങ​ളും ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​രാ​വു​ന്നു​ണ്ടെ​ന്നും സം​ഘ​ട​ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞി​രു​ന്നു.