ഏഷ്യന്‍ അത്ലറ്റിക്സ് മീറ്റ്: സുധാ സിങിനു സ്വര്‍ണം

0
87

ഏഷ്യന്‍ അത്ലറ്റിക്സ് മീറ്റില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ സുധാ സിങിനാണ് ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം നേടിയത്. മീറ്റിന്റെ മൂന്നാം ദിനം ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ മെഡലാണിത്.

രണ്ടാം ദിനം ഇന്ത്യന്‍ സംഘം 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടത്തില്‍ ഇരട്ടസ്വര്‍ണം നേടിയിരുന്നു. 400 മീറ്ററില്‍ മുഹമ്മദ് അനസും നിര്‍മ്മലയും ഒന്നാമതെത്തിയപ്പോള്‍ 1500 മീറ്ററില്‍ പി.യു ചിത്രയും അജയ് കുമാര്‍ സരോജും സ്വര്‍ണം നേടി.

നേരത്തെ ആദ്യ ദിനം വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷ വിഭാഗം 5000 മീറ്ററില്‍ ജി.ലക്ഷ്മണുമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നത്. ഇതോടെ മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യ ഏഴു സ്വര്‍ണവും മൂന്നു വെളളിയും അഞ്ചു വെങ്കലവും നേടി.