കുട്ടികളുടെ കൊലപാതകം: അച്ഛന്റെ മൃതദേഹം കണ്ടെടുത്തു

0
99

തിരുവനന്തപുരം വേളി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളെ കൊന്നത് അച്ഛന്‍ തന്നെയെന്ന് പോലീസ്. കുട്ടികളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹം വേളി കായലില്‍ നിന്നു പോലീസ് കണ്ടെടുത്തു.

തിരുവനന്തപുരം ചെന്നിലോട് സ്നേഹ ഭവനില്‍ ഷിബിയുടെ മക്കളായ ഫെബിന്‍ ( 6), ഫെബ ( 9 ) എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ തീവണ്ടിപ്പാളത്തില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സമീപത്തായി അറ്റുപോയ നിലയില്‍ ഒരു കൈപ്പത്തിയും കണ്ടെത്തിയിട്ടുണ്ട്. സമീപത്തു നിന്നു കൊലക്കുപയോഗിച്ച വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്.

അതേസമയം കുട്ടികളെ കാണാനില്ല എന്നു കാണിച്ച് മാതാവ് മെഡി. കോളേജ് പോലീസിനു പരാതി നല്‍കിയിരുന്നു. വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് കൊലപാതകം നടന്നത്.