ഗോരക്ഷാ പ്രവർത്തകരുടെ അഴിഞ്ഞാട്ടം വീണ്ടും ; അഞ്ചുപേരെ ക്രൂരമായി മർദ്ദിച്ചു

0
89

ഡൽഹിയിലെ ബാബ ഹരിദാസ് നഗറിൽ ഗോരക്ഷാ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് നിർത്തി അഞ്ച് പേരെ ക്രൂരമായി മർദ്ദിച്ചു.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പശുസംരക്ഷണത്തിന്റെ പേരിൽ കന്നുകാലികളുമായി വന്ന വാഹനത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. പിന്നീട് വാഹനം തടഞ്ഞ് നിർത്തി അതിലുണ്ടായിരുന്ന അഞ്ച് പേരെ മർദ്ദിക്കുകയും ചെയ്തു. പ്രദേശവാസികൾ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണങ്ങൾ പാടില്ലെന്ന് പ്രധാനമന്ത്രിയുടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സംഘർമുണ്ടായത്. ഹരിയാന സ്വദേശിയായ ജൂനൈദിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ട്രെയിനിൽ കൊല്ലപ്പെടത്തിയതിന് പിന്നാലെയാണ് പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.