ജി.എസ്.ടി: ഹോട്ടല്‍ ഭക്ഷണത്തിനു 10% വില കൂടുന്നു

0
82

ജി.എസ്.ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിനു വില വര്‍ധിക്കുന്നു. 5% മുതല്‍ 10% വരെയാണ് ഹോട്ടലുടമകള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമെങ്കിലും വിലകയറ്റമുണ്ടാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.

അതേസമയം ജി.എസ്.ടി നിലവില്‍ വന്നതിനാല്‍ ഹോട്ടല്‍ ഭക്ഷണവില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്കളുടെ വില നിലവിലുള്ളതില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്തതിനാല്‍, സാധനങ്ങള്‍ക്ക് ഉള്ള പുതിയ നികുതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷണത്തിനു വില കുറയ്ക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് സാധിക്കുകയില്ല. അതുകൊണ്ടാണ് ഹോട്ടല്‍ ഭക്ഷണത്തിനു 5 മുതല്‍ 10% വരെ വില വര്‍ധിപ്പിക്കാന്‍ സാഹചര്യമൊരുങ്ങിയത്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ചെറിയ ഹോട്ടല്‍ വ്യാപാരികളും ജി.എസ്.ടി വന്നതോടെ നികുതിയുടെ പരിധിയിലായിട്ടുണ്ട്.