ജുനൈദിനെ കുത്തിക്കൊലപ്പെടുത്തിയ മുഖ്യപ്രതി മഹാരാഷ്ട്രയിൽ അറസ്റ്റിൽ

0
99

ഡൽഹി- മഥുര ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഹരിയാന സ്വദേശിയായ 16കാരൻ ജുനൈദിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിൽ പോയ ഇയാളെ മഹാരാഷ്ട്രയിലെ ദുലെയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിനിടയിൽ ജുനൈദിനെ കുത്തിക്കൊലപ്പെടുത്തുകയും ട്രെയിനിന് പുറത്തേക്ക് എറിയുകയും ചെയ്തത് ഇയാളായിരുന്നു.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ഹരിയാനയിലെ പല്വാ ൽ ജില്ലക്കാരനാണ് ഇയാൾ. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ പൊലീസ് തയ്യാറായില്ല. മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ആക്രമിയുടെ കൈയിൽ ഇരുതല മൂർച്ചയുള്ളതും ഒരടി നീളമുള്ളതുമായ കത്തിയുണ്ടായിരുന്നതായി ജുനൈദിന്റെള കൂടെയുണ്ടായിരുന്ന സക്കീർ പൊലീസിന് മൊഴി നൽകിയിരുന്നു. ഡൽഹി ജല ബോർഡിലെ ഉദ്യോഗസ്ഥനും ഡൽഹി ആരോഗ്യവകുപ്പിലെ ഇൻസ്െപക്ടറുമടങ്ങുന്ന സംഘമാണ് വർഗീയ ആക്രമണങ്ങൾക്ക് തുടക്കമിട്ടത്. ഇവരടക്കം നാലുേപരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു.
ഇന്ത്യയിൽ വളരുന്ന മത അസഹിഷ്ണുതയുടെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ജുനൈദ് വധം.പെരുന്നാളിന് പുതിയ വസ്ത്രവും മറ്റും വാങ്ങി ഡൽഹിയിൽനിന്ന് ഭല്ലബ്ഗഢിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദ്, ഹാഷിം, മുഹ്‌സിൻ, സക്കീർ എന്നിവർക്കു നേരെ കഴിഞ്ഞ മാസം 22നായിരുന്നു ആക്രമണം നടന്നത്. ഡൽഹി- മഥുര പാസഞ്ചറിൽ സ്ഥിരമായി യാത്രചെയ്യുന്നവരാണ് ആക്രമികളിലധികവും. ബീഫ് കഴിക്കുന്നവർ എന്നാരോപിച്ചാണ് ജുനൈദിനെ കൊലപ്പെടുത്തിയത്.