തിരുവനന്തപുരം റെയില്‍വെ ട്രാക്കില്‍ രണ്ടു കുട്ടികളുടെ മ്യതദേഹം

0
64

തിരുവനന്തപുരം വേളി റെയില്‍വെ ട്രാക്കില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെന്നിലോട് സ്‌നേഹ ഭവനില്‍ ഷിബിയുടെ മക്കളായ ഫെബിന്‍ (6), ഫെബ (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളിടെ കഴുത്തില്‍ മുറിവേറ്റ പാടുണ്ട്.

മൃതദേഹങ്ങളുടെ സമീപത്തു നിന്നു അറ്റുപോയ ഒരു കൈപ്പത്തിയും, വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്. കൈപ്പത്തി ഇവരുടെ അച്ഛന്‍ ഷിബിയുടെതാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ മൃതദേഹം സമീപത്തുള്ള വേളി കായലിലുണ്ടെന്നാണ് കരുതുന്നത്.

ഇവര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ബൈക്കും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നു രാവിലെ റെയില്‍വേ ട്രാക്കില്‍ പരിശോധന നടത്തുന്നവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇയാള്‍ മുമ്പും കുട്ടികളുമായി ഇവിടെ എത്താറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.