ദേശീയ യൂത്ത് ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിനു വെങ്കലം

0
77


ദേശീയ യൂത്ത് ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വെങ്കലം. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ 58-47ന് തോല്‍പ്പിച്ചാണ് കേരളം വെങ്കലം നേടിയത്.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ കേരളം 16-7ന്റെ ലീഡ് നേടി. ഇടവേളയില്‍ അത് 25-14 ആയി. 17 പോയിന്റുമായി ആന്‍ മേരി ജോണിയാണ് കേരളത്തിന്റെ ടോപ്പ്സ്‌കോറര്‍. ആന്‍ മേരി സക്കറിയ 16 പോയിന്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ അപര്‍ണ സദാശിവന്‍ 12 പോയിന്റ് കേരളത്തിന് സമ്മാനിച്ചു.

10 പോയിന്റ് നേടിയ വൃന്ദ ഗാര്‍ഗ് ഉത്തര്‍ പ്രദേശിന്റെ ടോപ്പ് സ്‌കോററായി. നേരത്തെ സെമിയില്‍ തമിഴ്നാടിനോടാണ് കേരളം തോറ്റത്. 59-50 നായിരുന്നു കേരളത്തിന്റെ പരാജയം.