ദേഹാസ്വാസ്ഥ്യം: പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രിയില്‍

0
107

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 ഓടെ സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍വച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തിനു ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പാലക്കാട്ടെത്തിയത്.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി എന്നിവരോട് സംസാരിച്ചിരിക്കവെയാണ് അദ്ദേഹം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍തന്നെ അദ്ദേഹത്തെ പാലക്കാട് ജില്ലാ ആസ്പത്രിയിലെത്തിച്ചു.