പണം നല്‍കിയില്ല; ശശികല വിതരണം ചെയ്ത് കേള്‍വി സഹായികള്‍ കമ്പനി തിരിച്ചെടുത്തു

0
73

പണം നല്‍കാത്തതിന്റെ പേരില്‍ വി.കെ ശശികല ബധിര വിദ്യാര്‍ഥികള്‍ക്കായി നല്‍കിയ കേള്‍വി സഹായ ഉപകരണങ്ങള്‍ കമ്പനി തിരിച്ചെടുത്തു. പണം നല്‍കാത്തതിന്റെ പേരിലാണ് കമ്പനി ഉപകരണങ്ങള്‍ തിരിച്ചെടുത്തത്. ഡോ.എം.ജി.ആര്‍ സ്‌കൂള്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡിലെ കുട്ടികള്‍ക്കാണ് ശശികല ഉപകരണങ്ങള്‍ നല്‍കിയത്.

എന്നാല്‍ ഉപകരണം വിതരണം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ കമ്പനി അധികൃതര്‍ അത് തിരിച്ചെടുത്തു. സംഭവം നടന്ന് ആറുമാസമായിട്ടും തുക അടച്ച് ഉപകരണം കുട്ടികള്‍ക്ക് തന്നെ നല്‍കാന്‍ ഇതുവരെ പാര്‍ട്ടി ഭാരവാഹികളോ ശശികലയോ നടപടികള്‍ എടുത്തിട്ടില്ല. അതാണ് ഇത്തരത്തിലൊരു നടപടിക്ക് കമ്പനി മുതിര്‍ന്നത്.

18.13 ലക്ഷം രൂപയാണ് ആകെ തുക. ഹിയറിംഗ് എയിഡുനു വേണ്ടി സ്‌കൂളിന് 10 ലക്ഷം രൂപയുടെ ചെക്കും നല്‍കിയിരുന്നു. എന്നാല്‍ ഒപ്പ് യോജിക്കുന്നില്ലെ കാരണം കാണിച്ച് ചെക്കും തിരിച്ചു വന്നു. അതേസമയം പ്രശ്‌നത്തെക്കുറിച്ച് പോയിസ് ഗാര്‍ഡനില്‍ വിവരങ്ങള്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു തരത്തിലുമുള്ള പ്രതികരണത്തിന് പാര്‍ട്ടി വ്യത്തങ്ങള്‍ തയ്യാറായില്ല.