പറന്നുകൊണ്ടിരുന്നുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍ സംഘര്‍ഷം. അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് ചൈനയിലേക്ക് പോയ ഡെല്‍റ്റ എയര്‍ലൈസ് വിമാനത്തിലാണ് ഈ വാതില്‍ തുറക്കല്‍ നടന്നത്.
ഫ്ളോറിഡക്കാരന് ജോസഫ് ഡാനിയേല്‍ ഹ്യൂഡെകാണ് പ്രശ്നങ്ങള്‍ക്കു പിന്നില്‍. ഒന്നാം ക്ലാസിലായിരുന്നു ഇദ്ദേഹം യാത്രചെയ്തത്. ഇതിനിടെയാണ് വിമാനത്തിന്റെ മുന്പിലെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഇത് തടയാനെത്തിയ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു.
ഹ്യുഡെകിന്റെ അതിക്രമം അതിരുവിട്ടതോടെ വിമാനജീവനക്കാരില്‍ ഒരാള്‍ വൈന്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. ഒടുവില്‍ യാത്രക്കാര്‍ ചേര്‍ന്നാണ് ഇയാളെ കീഴടക്കിയത്. വിമാനത്തില്‍ 221 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനത്തിലെ രണ്ട് വനിതാ ജീവനക്കാരെയാണ് ഇയാള്‍ കൈയ്യേറ്റം ചെയ്തത്. ഇതേത്തുടര്‍ന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം വിമാനം സിയാറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തില്‍ അതിക്രമം ഉണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ എഫ്ബിഐ കേസെടുത്തിട്ടുണ്ട്.