പാകിസ്താനി യുവതിയുടെ മെഡിക്കല്‍ വിസ അപേക്ഷ ഇന്ത്യ നിരസിച്ചു

0
56

ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്താനി യുവതിയുടെ മെഡിക്കല്‍ വിസക്കുള്ള അപേക്ഷ ഇന്ത്യ നിരസിച്ചു. 25കാരിയായ ഫൈസ തന്‍വീറിന്റെ അപേക്ഷയാണ് തള്ളിയത്. കാന്‍സര്‍ ചികിത്‌സക്ക് വേണ്ടിയാണ് യുവതി വിസക്ക് അപേക്ഷിച്ചിരുന്നത്. അേെമലാബ്ലാസ്‌റ്റോമ എന്ന വായിലെ ട്യുമറിന്റെ ചികിത്‌സക്ക് വേണ്ടിയാണ് അവര്‍ ഇന്ത്യയെ സമീപിച്ചത്.

പിന്നീട് കാന്‍സറായി ഗുരുതരാവസ്ഥയിലാകാവുന്ന ഈ മുഴക്ക് യു.പിയിലെ ഗാസിയാബാദിലെ ഇന്ദ്രപ്രസ്ഥ ദന്തല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. 20 ദിവസെത്ത മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയാല്‍ ശസ്ത്രക്രിയ നടത്താമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസക്ക് അപേക്ഷിച്ചത്.

ജിന്ന ആശുപത്രിയില്‍ കീമോതെറാപ്പി ചെയ്യാമെന്ന് അറിയിച്ചിരുന്നു എങ്കിലും മുഴ വായിലായതിനാല്‍ കണ്ണിനും ചെവിക്കും കീമോതെറാപ്പി ബാധിക്കാന്‍ ഇടയുണ്ടെന്ന ആശുപത്രി അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താനായി ഇന്ത്യയിലെത്താന്‍ അവര്‍ തീരുമാനിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചികിത്സ ചിലവും അതിനൊരു കാരണമായിരുന്നു. ഇതിനായി ആശുപത്രിയില്‍ 10 ലക്ഷം രൂപ അടച്ചതായും അമ്മ പറയുന്നു.

അതേസമയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് സംഭവത്തെ കുറിച്ച എഴുതിയാല്‍ മെഡിക്കല്‍ വിസ ലഭിക്കുമെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു.